Your Image Description Your Image Description

മിഴിൽ മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് നടൻ വിജയ്. ആരാധകർക്ക് ഒട്ടനവധി സിനിമകൾ സമ്മാനിച്ച വിജയ്, വെള്ളിത്തിരയോട് വിടപറയാൻ ഒരുങ്ങുകയാണ്. ജനനായകൻ എന്ന സിനിമയോടെ താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് നടൻ തന്നെയാണ് അറിയിച്ചത്.

ജനനായകൻ അണിയറയിൽ ഒരുങ്ങുന്നതിനിടെ വിജയിയുടെ ഒരു സിനിമ വീണ്ടും തിയറ്ററുകളിലേക്ക് വരാൻ ഒരുങ്ങുകയാണ്. 2011ൽ റിലീസ് ചെയ്ത ‘വേലായുധം’ ആണ് റീ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. തിരുവനന്തപുരം പത്മനാഭ തിയറ്ററിൽ മാത്രമാണ് റീ റിലീസ് ഉള്ളത്. ജൂലൈ 27ന് രാവിലെ ഏഴരയ്ക്ക് ആണ് ഷോ. തിരുവനന്തപുരം വിജയ് ഫാൻസ് ഡിസ്ട്രിക്ട് കമ്മിറ്റിയാണ് വേലായുധം വീണ്ടും തിയറ്ററിലേക്ക് എത്തിക്കുന്നത്.

ചിത്രത്തിന്റെ റീ റിലീസ് പോസ്റ്റർ വേലായുധത്തിൽ വിജയിയുടെ സഹോദരിയായി എത്തിയ ശരണ്യയ്ക്ക് സംഘാടകർ കൈമാറി. മോഹൻ രാജയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു വേലായുധം. 45 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആ​ഗോളതലത്തിൽ നേടിയത് 65.60 കോടിയാണെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്നും 7.60 കോടി നേടിയ സിനിമ 39.60 കോടിയാണ് തമിഴ്നാട്ടിൽ നിന്നും സ്വന്തമാക്കിയത്.

Related Posts