Your Image Description Your Image Description

ബഹറൈനിൽ സ​ഹാ​യ​ങ്ങ​ൾ അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ത​ന്നെ എ​ത്തു​ന്നെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി തം​കീ​ൻ (ലേ​ബ​ർ ഫ​ണ്ട്). ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ തം​കീ​ൻ ന​ട​ത്തി​യ 6,000 ത്തി​ല​ധി​കം പ​രി​ശോ​ധ​ന​ക​ളി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തൊ​ഴി​ൽ പി​ന്തു​ണ, ക​രി​യ​ർ പ്രോ​ഗ്ര​ഷ​ൻ, സം​രം​ഭ​ക​ത്വ പി​ന്തു​ണ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ തം​കീ​നി​ന്‍റെ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ൽ​ക്കു​പു​റ​മെ പേ​രാ​യ്മ​ക​ൾ ക​ണ്ടെ​ത്താ​നും പ​രി​ശോ​ധ​ന ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. 6,200 പ​രി​ശോ​ധ​ന​ക​ളി​ൽ 25 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​വ​യു​ടെ ത​രം അ​നു​സ​രി​ച്ചാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. തം​കീ​നി​ൽ നി​ല​വി​ലു​ള്ള പി​ന്തു​ണ​ക​ൾ, നി​യ​ന്ത്ര​ണ​ങ്ങ​ൾ, ന​യ​ങ്ങ​ൾ എ​ന്നി​വ പോ​ലു​ള്ള ഭ​ര​ണ​പ​ര​മാ​യ ലം​ഘ​ന​ങ്ങ​ൾ വി​ത​ര​ണ​ക്കാ​രു​മാ​യും ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് പ​രി​ഹ​രി​ക്കു​ന്ന​ത്. വി​ത​ര​ണം ചെ​യ്ത ഫ​ണ്ടു​ക​ൾ തി​രി​ച്ചു​പി​ടി​ക്ക​ൽ, തം​കീ​ൻ പി​ന്തു​ണ​യി​ൽ നി​ന്നു​ള്ള താ​ൽ​ക്കാ​ലി​ക സ​സ്പെ​ൻ​ഷ​ൻ, അ​ല്ലെ​ങ്കി​ൽ ര​ണ്ടും ഉ​ൾ​പ്പെ​ടെ​യു​ള്ള പി​ഴ​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Related Posts