Your Image Description Your Image Description

കൊച്ചി: 2004ൽ വിനയന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘വെള്ളിനക്ഷത്രം’ എന്ന സിനിമയുടെ നിർമാതാക്കൾക്കെതിരെയുള്ള കേസ് ഹൈകോടതി റദ്ദാക്കി. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയശേഷം കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്ന സീൻ ഉൾപ്പെടുത്തിയെന്ന പരാതിയിൽ നിർമാതാക്കൾക്കെതിരെ വർഷങ്ങളായി കേസ് നടക്കുകയായിരുന്നു.

കാഴ്ചക്കാർക്ക് അസ്വസ്ഥ‌തയുണ്ടാക്കുന്ന രംഗമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. വിതരണക്കാരനായിരുന്ന കോഴിക്കോട് സ്വദേശി അപ്പച്ചനാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് റദ്ദാക്കാനായി ഹൈകോടതിയെ സമീപിച്ചത്. തമ്പാനൂർ പൊലീസെടുത്ത കേസാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്.

Related Posts