Your Image Description Your Image Description

മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ പാർട്ടി പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്ന് കെ മുരളീധരൻ. തരൂരിന്റെ കാര്യം വിട്ടു. അദ്ദേഹത്തെ കൂട്ടത്തിൽ കൂട്ടില്ല. നടപടി വേണമോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

‘അദ്ദേഹത്തിന്റെ കാര്യം വിട്ടു. തരൂർ ഞങ്ങളുടെ കൂട്ടത്തിൽ കൂടിയതായി കണക്കാക്കുന്നില്ല. നടപടി വേണമോയെന്ന് ദേശീയ നേതൃത്വം സ്വീകരിക്കട്ടെ. നിലപാട് തിരുത്താത്തിടത്തോളം കാലം തിരുവനന്തപുരത്ത് പാർട്ടിയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല. അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ കൂടെയില്ല.’- കെ മുരളീധരൻ പറഞ്ഞു.

ഇന്നലെ എറണാകുളത്ത് നടന്ന തരൂരിന്റെ പരിപാടിയും കോൺഗ്രസ് നേതൃത്വം ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്തെ എംപിയാണ് ശശി തരൂർ. കൂടാതെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി പ്രസിഡന്റുമാണ്. അദ്ദേഹത്തെ തിരുവനന്തപുരത്തെ പരിപാടിയിൽ പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന നേതൃത്വം പറയുമ്പോൾ അത് അനൗദ്യോഗിക ബഹിഷ്‌കരണം തന്നെയാണ്. മനസുകൊണ്ട് തരൂർ പാർട്ടിക്ക് പുറത്താണ്. അതുകൊണ്ട് പാർട്ടിക്ക് പുറത്തുള്ള വ്യക്തിയെ പങ്കെടുപ്പിക്കേണ്ട കാര്യമില്ലെന്നാണ് മുരളീധരൻ പറയാതെ പറയുന്നത്.

Related Posts