Your Image Description Your Image Description

യുഎസിൽ കൊക്കകോളയിൽ കൃത്രിമ മധുരത്തിന് പകരം കരിമ്പിൽ നിന്നുള്ള പഞ്ചസാര ഉപയോഗിക്കുമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അടുത്ത വര്‍ഷം മുതൽ ഇത്തരത്തിൽ ഉത്പാദനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ട്രംപിന്‍റെ അവകാശവാദം സ്ഥിരീകരിക്കാൻ കമ്പനി തയ്യാറായില്ല.

ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പിന് (HFCS) പകരം കരിമ്പിൽ നിന്നുള്ള പഞ്ചസാര ഉപയോഗിക്കാനുള്ള തന്‍റെ നിർദ്ദേശം കൊക്കകോള കമ്പനി അംഗീകരിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. “ഇത് അവരുടെ വളരെ നല്ല ഒരു നീക്കമായിരിക്കും – നിങ്ങൾക്ക് കാണാം. ഇത് കൂടുതൽ മികച്ചതായിരിക്കും!” അദ്ദേഹം പറഞ്ഞു. ” കൊക്കകോള ബ്രാൻഡിനോടുള്ള പ്രസിഡന്‍റ് ട്രംപിന്‍റെ താൽപര്യത്തിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. കൊക്കകോള ഉൽപ്പന്ന ശ്രേണിയിലെ പുതിയ നൂതന ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പങ്കിടും,” കമ്പനി വ്യക്തമാക്കി.

Related Posts