Your Image Description Your Image Description

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 3,000 ദിനാറോ അതിലധികമോ പണം കൊണ്ടുപോകുന്ന യാത്രക്കാർക്ക് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധമാണെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. സ്വർണം, വിലയേറിയ വാച്ചുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ കയ്യിലുണ്ടെങ്കിൽ അതും കസ്റ്റംസിൽ അറിയിക്കേണ്ടതാണ്.

ഹാൻഡ് ലഗേജിൽ എടുക്കുന്ന ഇനങ്ങൾക്ക് ഇൻവോയ്‌സും ഉടമസ്ഥാവകാശ രേഖകളും കൈവശം സൂക്ഷിക്കണമെന്നാണ് നിർദേശം. കസ്റ്റംസിനെ അറിയിക്കാതെ സഞ്ചരിക്കുന്നത് നിയമലംഘനമായി കണക്കാക്കും. ഇത്തരം വസ്തുക്കൾ പിടികൂടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Related Posts