Your Image Description Your Image Description

 കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ആ​ദ്യ സെ​മ​സ്റ്റ​റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജൂ​ലൈ 19 മു​ത​ൽ 29 വ​രെ സ്വീ​ക​രി​ക്കും.

കു​വൈ​ത്തി​നു പു​റ​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത് ജൂ​ലൈ 23 മു​ത​ൽ 29 വ​രെ ഷ​ദ്ദാ​ദി​യ യൂ​നി​വേ​ഴ്‌​സി​റ്റി സി​റ്റി​യി​ലാ​ണ്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ച ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ളു​ടെ ഫ​ലം ആ​ഗ​സ്റ്റ് ആ​ദ്യ​വാ​രം​ പ്രഖ്യാ​പി​ക്കും. പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ട് പ്ര​വൃ​ത്തി ദി​വ​സ​ത്തി​ന​കം ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

സൗ​ദി​യി​ൽ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് അ​പ്റ്റി​റ്റ്യൂ​ഡ്, അ​ച്ചീ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ എ​ഴു​തേ​ണ്ട​തു​ണ്ടെ​ന്നും പ്ര​വേ​ശ​നം അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related Posts