Your Image Description Your Image Description

കണ്ണൂര്‍: സ്വകാര്യ ബസിന്റെ മരണപാച്ചില്‍ വീണ്ടും ജീവനെടുത്തു. കണ്ണൂര്‍ താണയില്‍ സ്വകാര്യ ബസിടിച്ച് കണ്ണോത്തുംചാല്‍ സ്വദേശി ദേവനന്ദ് ആണ് മരിച്ചത്. ദേവനന്ദ് സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് ദേഹത്തൂടെ ബസ് കയറി ഇറങ്ങി. കണ്ണൂര്‍ – കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാര്‍ത്ഥിയെ ഇടിച്ചത്. ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. കോളജില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം. സംഭവസ്ഥലത്തുവെച്ച് തന്നെ വിദ്യാര്‍ഥി മരിച്ചിരുന്നു എന്നാണ് വിവരം.

Related Posts