Your Image Description Your Image Description

ഈ വര്‍ഷം ആദ്യ പകുതിയിൽ 37ശതമാനം വളർച്ചയോടെ അജ്മാൻ റിയൽ എസ്റ്റേറ്റ് മികച്ച നേട്ടം കൈവരിച്ചു. ഈ കാലയളവില്‍ 1,240 കോടി ദിർഹത്തിന്‍റെ ഇടപാടുകളാണ്​ രേഖപ്പെടുത്തിയത്​. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് റെക്കോർഡ് വളർച്ചയാണ്​ കൈവരിച്ചിരിക്കുന്നത്​.

എമിറേറ്റിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിൽ റിയൽ എസ്റ്റേറ്റ് മേഖല നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അസാധാരണമായ പ്രകടനം തുടരുന്നതായും അജ്മാനിലെ ലാൻഡ് ആൻഡ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു. മുൻനിര നിക്ഷേപ കേന്ദ്രവും മികച്ച ഭാവിയുള്ള റിയൽ എസ്റ്റേറ്റ് വിപണി എന്ന നിലയിലുള്ള അജ്മാന്റെ സ്ഥാനം ഇത് പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Related Posts