Your Image Description Your Image Description

കോഴിക്കോട്: ബോചെ ബ്രഹ്മി ടീ യുടെ ആദ്യത്തെ ബോചെ പാര്‍ട്ണര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറുമായ ബോചെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ശ്രീമതി ബിന്ദു രാജന്‍ (പ്രസിഡന്റ്, അത്തോളി ഗ്രാമപഞ്ചായത്ത് ) ചടങ്ങില്‍ മുഖ്യാതിഥിയായി. മൊടക്കല്ലൂര്‍ എം.എം.സി. ഹോസ്പിറ്റലിനു സമീപം മലീക ടവറിലാണ് ബ്രഹ്മി ടീ യുടെ ബോചെ പാര്‍ട്ണര്‍ ഷോറൂം പ്രവര്‍ത്തിക്കുന്നത്.

ബോചെ ബ്രഹ്മി ടീ വാങ്ങുന്നവര്‍ക്ക് ടീ പാക്കറ്റിനൊപ്പം ലഭിക്കുന്ന സ്‌ക്രാച്ച് & വിന്‍ കാര്‍ഡിലൂടെ ഫഌറ്റുകള്‍, കാറുകള്‍, ടൂ വീലറുകള്‍, ഐ ഫോണുകള്‍, ബോചെ പബ്ബില്‍ നിന്നും ഒരു കുപ്പി ബോചെ പാനീയം, ടീ പാക്കറ്റ്, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ക്യാഷ് വൗച്ചര്‍ എന്നീ സമ്മാനങ്ങള്‍ നേടാം. കൂടാതെ സ്‌ക്രാച്ച് & വിന്‍ കാര്‍ഡിലൂടെ ദിവസേന ആയിരക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ ചുരണ്ടി നേടാം.

Related Posts