കണിയാമ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
83

കണിയാമ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

January 16, 2024
0

സംസ്ഥാനത്ത് ഭൂമിയില്ലാത്ത അർഹരായ എല്ലാ ജന വിഭാഗങ്ങൾക്കും ഭൂമി ഉറപ്പാക്കുമെന്ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. കണിയാമ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും സോണൽ ലാൻഡ് ബോർഡ് ജില്ലാ ഓഫീസ് ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അനധികൃതമായി ഭൂമി കൈമുതലാക്കിയവരിൽ നിന്നും ഭൂമി പിടിച്ചെടുത്ത് സാധാരണക്കാർക്ക് നൽകാൻ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മക്കിമല ഭൂപ്രശ്ന പരിഹാരത്തിനായി സർവ്വെ ആരംഭിച്ചതായും സർവ്വെ പൂർത്തിയാക്കുന്നതോടെ പട്ടയം നൽകാനുള്ള

Continue Reading
യുവജന ദിനം: സെമിനാർ നടത്തി
Kerala Kerala Mex Kerala mx Wayanad
0 min read
55

യുവജന ദിനം: സെമിനാർ നടത്തി

January 15, 2024
0

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ യുവജന ദിനം ആചരിച്ചു. ജനാധിപത്യവും യുവജനങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ദ്വാരക ഗുരുകുലം കോളേജിൽ നടന്ന സെമിനാർ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.വിനോദൻ അധ്യക്ഷനായി. സുരേഷ് ബാബു വിഷയാവതരണം നടത്തി. ഗുരുകുലം കോളേജ് പ്രിൻസിപ്പൽ ഷാജൻ ജോസ്, അവളിടം ജില്ലാ കോർഡിനേറ്റർ

Continue Reading
പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർമാർക്കായി ദ്വിദിന പരിശീലനം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
0 min read
66

പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർമാർക്കായി ദ്വിദിന പരിശീലനം സംഘടിപ്പിച്ചു

January 14, 2024
0

തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർമാർക്കായി ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. തരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു പരിശീലനം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വളണ്ടിയർമാർ, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് പ്രവർത്തകർ, ആശവർക്കർമാർ തുടങ്ങിയർ പങ്കെടുത്തു. തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷയായ പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷമീം പാറക്കണ്ടി, പുഷ്‌പ മനോജ്, വാർഡ് അംഗം വൽസല നളിനാക്ഷൻ, ഹെൽത്ത് സൂപ്പർവൈസർ മുരളി എന്നിവർ

Continue Reading
യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
39

യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

January 14, 2024
0

സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചവര്‍ക്കായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. അദാലത്തില്‍ ലഭിച്ച എല്ലാ പരാതികളും തീര്‍പ്പാക്കി. അദാലത്ത് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിനോജ് പി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Continue Reading
തരിയോടില്‍ എല്ലാ വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍
Kerala Kerala Mex Kerala mx Wayanad
1 min read
148

തരിയോടില്‍ എല്ലാ വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍

January 14, 2024
0

തരിയോട് ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. പരിപാടി തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 6 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം 600 ലധികം തെരുവ് വിളക്കുകള്‍ സ്ഥാപിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി, പഞ്ചായത്ത് അംഗങ്ങള്‍, നാട്ടുക്കാര്‍ എന്നിവര്‍ പങ്കെടുത്തു

Continue Reading
തരിയോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹാരാമം നിര്‍മ്മിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
37

തരിയോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹാരാമം നിര്‍മ്മിച്ചു

January 14, 2024
0

തരിയോട് ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ തരിയോട് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ സര്‍വീസസ് സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹാരാമം നിര്‍മ്മിച്ചു. ശുചിത്വ സന്ദേശം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ മലിനമായ ഒരു പ്രദേശം ശുചീകരിച്ചാണ് സ്‌നേഹാരാമം നിര്‍മ്മിച്ചത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എം ബെന്നി, പി ടി എ

Continue Reading
തൊഴിലുറപ്പ് പദ്ധതി: പരിശീലന പരിപാടി നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
44

തൊഴിലുറപ്പ് പദ്ധതി: പരിശീലന പരിപാടി നടത്തി

January 14, 2024
0

കിലയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാര്‍ക്കുള്ള ഏകദിന ഓറിയന്റേഷന്‍ പരിശീലനം, ത്രിദിന സാങ്കേതിക പരിശീലനം എന്നിവക്ക് എടവക ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജെംസീറ ശിഹാബ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പടകൂട്ടില്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ ആയാത്ത്, മെമ്പര്‍മാരായ അഹമ്മദ്

Continue Reading
മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
52

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

January 14, 2024
0

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി ക്ഷീരോല്‍പാദക സഹകരണ സംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പുകളും, ഗ്രാമസഭയും അംഗീകാരം നല്‍കിയ കരട്

Continue Reading
അങ്കണവാടി കെട്ടിട നിര്‍മ്മാണം; പ്രവൃത്തി ഉദ്ഘാടനം നടന്നു
Kerala Kerala Mex Kerala mx Wayanad
1 min read
94

അങ്കണവാടി കെട്ടിട നിര്‍മ്മാണം; പ്രവൃത്തി ഉദ്ഘാടനം നടന്നു

January 12, 2024
0

കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന പുതുശ്ശേരി അങ്കണവാടി കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ആന്റണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെയും ഐസിഡിഎസിന്റെയും ഫണ്ടുകള്‍ ഉപയോഗിച്ച് 10 ലക്ഷം രൂപ വകയിരുത്തിയാണ് പുതുശ്ശേരിക്കുന്ന് അങ്കണവാടി കെട്ടിടം നിര്‍മ്മിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ആസ്തി നിര്‍മ്മാണ പ്രവര്‍ത്തികളുമായി

Continue Reading
ക്ഷയരോഗ മുക്ത പഞ്ചായത്ത്: ബോധവത്കരണ ക്യാമ്പയിന്‍ നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
34

ക്ഷയരോഗ മുക്ത പഞ്ചായത്ത്: ബോധവത്കരണ ക്യാമ്പയിന്‍ നടത്തി

January 12, 2024
0

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ഷയരോഗ മുക്ത പഞ്ചായത്ത് ക്യാമ്പയിനും ടി.ബി എലിമിനേഷന്‍ ടാസ്‌ക് ഫോഴ്സ് യോഗവും നടത്തി.  ക്യാമ്പയിന്റെ ഭാഗമായി നടന്ന ബോധവത്കരണ പരിപാടിയില്‍ ബത്തേരി ടി.ബി യൂണിറ്റിലെ വിജയന്‍, അഭി എന്നിവര്‍ ‘ക്ഷയരോഗ മുക്ത പഞ്ചായത്ത് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ടാസ്‌ക് ഫോഴ്സ് യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ അധ്യക്ഷനായി. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി ആക്കാന്‍തിരി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനു

Continue Reading