ജില്ലയില്‍ കൂടുതല്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണം: ന്യൂനപക്ഷ കമ്മീഷന്‍
Kerala Kerala Mex Kerala mx Wayanad
1 min read
36

ജില്ലയില്‍ കൂടുതല്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണം: ന്യൂനപക്ഷ കമ്മീഷന്‍

January 30, 2024
0

വയനാട് ജില്ലയുടെ നിലവിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് ജില്ലയില്‍ കൂടുതല്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ.എ റഷീദ്. വയനാട് മുസ്ലീം ഓര്‍ഫനേജില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായി ഓര്‍ഫനേജ് പ്രസിഡന്റ് കമ്മീഷന് നല്‍കിയ നിവേദനം പരിശോധിച്ചതിന് ശേഷമാണ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന് ഓര്‍ഫനേജിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുവാന്‍ സംവരണം അനുവദിക്കണം. ജെ.ജെ ആക്ട്

Continue Reading
‘ബണ്ണ ബരപ്പ’ : ചിത്രരചനാ ക്യാമ്പ് നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
43

‘ബണ്ണ ബരപ്പ’ : ചിത്രരചനാ ക്യാമ്പ് നടത്തി

January 29, 2024
0

തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിക്ക് കീഴിലുള്ള ബ്രിഡ്ജ് കോഴ്‌സ് കുട്ടികള്‍ക്ക് ‘ബണ്ണ ബരപ്പ’ എന്ന പേരില്‍ ചിത്രരചനാ ക്യാമ്പ് നടത്തി. ആര്‍ട്ടിസ്റ്റ് അനീസ് മാനന്തവാടിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. തിരുനെല്ലി പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നും നുറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ജില്ലാ കുടുംബശ്രീ മിഷന്‍, തിരുനെല്ലി സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി സൗമിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അനിമേറ്റര്‍ സിന്ധു

Continue Reading
ചൂരിമലയിൽ പിടികൂടിയ കടുവയുടെ പുനരധിവാസം; ഉടൻ തീരുമാനമെടുക്കും
Kerala Kerala Mex Kerala mx Wayanad
0 min read
43

ചൂരിമലയിൽ പിടികൂടിയ കടുവയുടെ പുനരധിവാസം; ഉടൻ തീരുമാനമെടുക്കും

January 28, 2024
0

വയനാട്: സുൽത്താൻ ബത്തേരി കൊളഗപ്പാറ ചൂരിമലയിൽ പിടികൂടിയ കടുവയുടെ പുനരധിവാസത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് അധികൃതർ. കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിലുള്ള കടുവയെ തിരുവനന്തപുരത്തേക്കോ തൃശ്ശൂരിലേക്കോ മാറ്റാനാണ് സാധ്യത. കുപ്പാടിയിൽ സ്ഥലപരിമിതിയുള്ളതിനാൽ വനംവകുപ്പ് വൈകാതെ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നാണ് സൂചന. നേരത്തെ മൂടക്കൊല്ലിയിൽ വച്ച് പിടികൂടിയ കടുവയെ പുത്തൂരിലേക്ക് മാറ്റിയിരുന്നു. കടുവയുടെ കാലിനു പരിക്കുണ്ട്. ഒരു പല്ല് കൊഴിഞ്ഞിട്ടുമുണ്ട്. അധികാരത്തർക്കത്തിൻ്റെ പേരിൽ തല്ലുകൂടിത്തോറ്റ കടുവയെന്ന നിഗമനം ശരിവയ്ക്കുന്നതാണ് പരിക്കുകൾ.

Continue Reading
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
74

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു

January 28, 2024
0

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ്‌ കൈപ്പാണിക്ക് നൽകിയാണ് പ്രോഗ്രസ് റിപ്പോർട്ടിൻ്റെ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.തുടർച്ചയായ മൂന്നാം വർഷമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നത്. 2023

Continue Reading
വയനാട്ടിൽ വീണ്ടും കരടി; കാൽപ്പാടുകൾ കണ്ടെത്തി
Kerala Kerala Mex Kerala mx Wayanad
1 min read
45

വയനാട്ടിൽ വീണ്ടും കരടി; കാൽപ്പാടുകൾ കണ്ടെത്തി

January 26, 2024
0

വയനാട്: വയനാട്ടില്‍ ജനവാസ മേഖലയില്‍ കരടി വീണ്ടും ഇറങ്ങി. വാകേരി മൂടക്കൊല്ലി സ്വദേശി ആനക്കുഴിയില്‍ പുഷ്പാകരന്റെ കൃഷിയിടത്തിലാണ് കരടി എത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല . ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് വാകേരി മൂടക്കൊല്ലിയില്‍ കരടി എത്തിയത്. വീടിനനടുത്തെത്തിയ കരടി സമീപത്തെ വാഴത്തോട്ടത്തിലേക്കാണ് ഓടി മറഞ്ഞത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി നടത്തിയ

Continue Reading
ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍; കര്‍ണ്ണാടക സംഘം ഗ്രാമപഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
40

ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍; കര്‍ണ്ണാടക സംഘം ഗ്രാമപഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു

January 26, 2024
0

ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിന് ജില്ലയില്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കര്‍ണ്ണാടക തദ്ദേശ സ്ഥാപന പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി. കിലയുടെ നേതൃത്വത്തില്‍ മൈസൂരില്‍ നടത്തിയ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ശില്‍പ്പശാലയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പഠിക്കുന്നതിന് മുട്ടില്‍, മീനങ്ങാടി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളിലാണ് സംഘം എത്തിയത്. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍മാര്‍, പഞ്ചായത്ത് ഡെവലപ്മെന്റ് ഓഫീസര്‍മാര്‍, താലൂക്ക് പഞ്ചായത്ത് ഓഫീസര്‍മാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Continue Reading
പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
50

പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

January 26, 2024
0

സാമൂഹ്യ വനവത്കരണ  വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളേജിലെ ഫോറസ്ട്രി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ പി.എന്‍ വികാസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.പി രാജു, രോഹിണി സുരേഷ്, ചിത്ര സെബാസ്റ്റ്യന്‍, കെ.കെ സുരേഷ്, എം.ടി ആസിഫ്, പി.കെ ഷൈജു എന്നിവര്‍ സംസാരിച്ചു.

Continue Reading
18കാരിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടര്‍ക്ക് തടവും പിഴയും
Crime Kerala Kerala Mex Kerala mx Wayanad
1 min read
120

18കാരിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടര്‍ക്ക് തടവും പിഴയും

January 26, 2024
0

കല്‍പ്പറ്റ: ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മാനസികാരോഗ്യ വിദഗ്ദന് തടവും പിഴയും വിധിച്ച് കോടതി. സര്‍ക്കാര്‍ മാനസികാരോഗ്യ വിദഗ്ദനായ എറണാകുളം മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പേപ്പതിയില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് കല്‍പ്പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പി. നിജേഷ്‌ കുമാര്‍ ഒരു വര്‍ഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയും ചുമത്തിയത് . പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. പിഴ സംഖ്യയില്‍ നിന്ന് പതിനയ്യായിരം

Continue Reading
യുവാവിന്‍റെ മൊഴിയിൽ പോക്സോ കേസിൽ 10 വർഷം അകത്ത്; വധശ്രമത്തിന് വീണ്ടു അകത്തേക്ക്
Crime Kerala Kerala Mex Kerala mx Wayanad
1 min read
100

യുവാവിന്‍റെ മൊഴിയിൽ പോക്സോ കേസിൽ 10 വർഷം അകത്ത്; വധശ്രമത്തിന് വീണ്ടു അകത്തേക്ക്

January 25, 2024
0

കല്‍പ്പറ്റ: വയനാട്ടിൽ പോക്‌സോ കേസില്‍ ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയ പ്രതികള്‍ വീണ്ടും പിടിയിലായി. യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇത്തവണ അറസ്റ്റിലായത്. കൂളിവയല്‍ കുന്നേല്‍ വീട്ടില്‍ ബാദുഷ (28), സഹോദരന്‍ നിസാമുദ്ദീന്‍ (24) എന്നിവരാണ് പിടിയിലായത്. ഇരുവരും മുമ്പ് പോക്‌സോ കേസില്‍ പത്തുവര്‍ഷം ശിക്ഷ വിധിക്കപ്പെട്ടിരുന്നു. കൂളിവയല്‍ സ്വദേശിയായ തെല്‍ഹത്തിന്റെ  പരാതിയിലാണ് ഇരുവരും വധശ്രമത്തിന് വീണ്ടും അറസ്റ്റിലായത്. കഴിഞ്ഞ എട്ടാം തീയതി ഇരുവരും ചേര്‍ന്ന് തെല്‍ഹത്തിനെ കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി.

Continue Reading
സമ്മാന കൂപ്പണിന്റെ പേരിൽ ആത്മഹത്യ ; സ്കൂളിനെതിരെ പരാതി നൽകി കുടുംബം
Kerala Kerala Mex Kerala mx Wayanad
1 min read
49

സമ്മാന കൂപ്പണിന്റെ പേരിൽ ആത്മഹത്യ ; സ്കൂളിനെതിരെ പരാതി നൽകി കുടുംബം

January 25, 2024
0

കല്‍പ്പറ്റ: വയനാട്ടിലെ ചീരാൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനി അലീന ബെന്നിയുടെ ആത്മഹത്യയിൽ സ്കൂളിനെതിരെ കുടുംബം പരാതി നൽകി. വിറ്റുതീർക്കാനാകാത്ത സമ്മാന കൂപ്പൺ തിരികെ നൽകിയതിൽ പഴി കേട്ടതിലെ മനോവിഷമം ആണ് ആഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബത്തിന്റെ ആരോപണം. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ചീരാൽ സർക്കാർ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ വാർഷികം. ആഘോഷത്തിന് പണം കണ്ടെത്താൻ സമ്മാന കൂപ്പൺ കൊടുത്തിരുന്നു. വിദ്യാർത്ഥികളെയാണ്

Continue Reading