ലോക ക്യാന്‍സര്‍ ദിനാചരണവും പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
58

ലോക ക്യാന്‍സര്‍ ദിനാചരണവും പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു

February 7, 2024
0

ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക ക്യാന്‍സര്‍ ദിനാചരണവും വിദഗ്ധ പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. ആരോഗ്യകരമായ ജീവിത രീതിയിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കുക, രോഗലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുക, ക്യാന്‍സര്‍ പരിചരണത്തിലെ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ ഇല്ലാതാക്കി സാമൂഹ്യ പങ്കാളിത്തം ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടന്നത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ലോക ക്യാന്‍സര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി

Continue Reading
യൂസര്‍ ഫീ പുസ്തകം പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Wayanad
1 min read
44

യൂസര്‍ ഫീ പുസ്തകം പ്രകാശനം ചെയ്തു

February 7, 2024
0

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ സഹായത്തോടെ തയ്യാറാക്കിയ ഹരിത കര്‍മ്മ സേന യൂസര്‍ ഫീ പുസ്തകം പ്രകാശനം ചെയ്തു. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തന കലണ്ടര്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് യൂസര്‍ ഫീ പുസ്തകം തയ്യാറാക്കിയത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഹര്‍ഷന് കൈമാറി

Continue Reading
ജില്ലയിലെ ആദ്യ ഓട്ടികെയര്‍ വിര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ് നൂല്‍പ്പുഴയിൽ
Kerala Kerala Mex Kerala mx Wayanad
1 min read
36

ജില്ലയിലെ ആദ്യ ഓട്ടികെയര്‍ വിര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ് നൂല്‍പ്പുഴയിൽ

February 7, 2024
0

വയനാട്:  ജില്ലയിലെ ആദ്യ ഓട്ടികെയര്‍ വിര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍. ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള വിര്‍ച്വല്‍ റിയാലിറ്റി യൂണിറ്റാണ് നൂല്‍പ്പുഴയില്‍ ആരംഭിച്ചത്. ഓട്ടിസം, ന്യുറോ സംബന്ധമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് നൈപുണി വികസനത്തിന് സഹായമാവുകയാണ് ഓട്ടികെയര്‍ വിര്‍ച്വല്‍ റിയാലിറ്റി യൂണിറ്റ്. വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമിലൂടെ ദൈനംദിന സാഹചര്യങ്ങള്‍ കൃത്രിമബുദ്ധി ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുകയും ജീവിതം മെച്ചപ്പെടുത്തുന്നതിനാവശ്യമായ കഴിവുകളില്‍ പരിശീലനം നല്‍കുകയാണ് യൂണിറ്റിന്റെ ലക്ഷ്യം. കുട്ടികളുടെ സാമൂഹിക-മാനസിക-ഭൗതിക വികാസം

Continue Reading
അനധികൃത വൈദ്യുതി വേലികള്‍ ; പരിശോധനകൾ കര്‍ശനമാക്കും
Kerala Kerala Mex Kerala mx Wayanad
1 min read
39

അനധികൃത വൈദ്യുതി വേലികള്‍ ; പരിശോധനകൾ കര്‍ശനമാക്കും

February 6, 2024
0

വന്യമൃഗങ്ങളെ തുരത്തുന്നതിനായി ജില്ലയിലെ കൃഷിയിടങ്ങളില്‍ സ്ഥാപിക്കുന്ന അനധികൃത വൈദ്യുതി വേലികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. അപകടകരമയ വേലികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള സെക്ഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. പരിശോധനകള്‍ വ്യാപകമാക്കുന്നതിനും കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ലൈസന്‍സുള്ളവരും പ്രവൃത്തി പരിചയമുള്ളവരുമായ വ്യക്തികള്‍ നിര്‍മ്മിക്കുന്ന വൈദ്യുത വേലി, ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതും അംഗീകൃത നിലവാരമുള്ളതുമായ ‘ഇലക്ട്രിക്

Continue Reading
ജില്ലയില്‍ നെല്ല് സംഭരണം ഊര്‍ജ്ജിതം; 5504 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
59

ജില്ലയില്‍ നെല്ല് സംഭരണം ഊര്‍ജ്ജിതം; 5504 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു

February 6, 2024
0

ജില്ലയില്‍ നെല്ല് സംഭരണം ഊർജ്ജിതം. ഒന്നാംവിള സീസണില്‍ ഇതുവരെ 5504.447 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 220 കര്‍ഷകരില്‍ നിന്നായി സപ്ലൈകോയാണ് നെല്ല് സംഭരിക്കുന്നത്. ജില്ലയിലെ നെല്ല് സംഭരിക്കാന്‍ 55 മില്ലുകളാണ് കരാറിലേര്‍പ്പെട്ടത്. കര്‍ഷകര്‍ക്കുള്ള സംഭരണ വില എസ്.ബി.ഐ, കനാറ ബാങ്കുകള്‍ മുഖേന പി.ആര്‍.എസ് വായ്പയായി നല്‍കും. കര്‍ഷകര്‍ക്ക് താത്പര്യമുള്ള ബാങ്ക് തെരെഞ്ഞെടുത്ത് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഭരണ വില കൈപ്പറ്റാം. കര്‍ഷകരുടെ പട്ടിക ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഒരു കിലോ

Continue Reading
ഓപ്പണ്‍ ജിം പ്രവര്‍ത്തനമാരംഭിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
60

ഓപ്പണ്‍ ജിം പ്രവര്‍ത്തനമാരംഭിച്ചു

February 4, 2024
0

വൈത്തിരി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ പുതുതായി നിര്‍മ്മിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഒ ദേവസി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളെ ആദരിച്ചു. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ ജിനിഷ, വാര്‍ഡ് മെമ്പര്‍മാരായ ജ്യോതിഷ് കുമാര്‍, ജോഷി വര്‍ഗ്ഗീസ്, പഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ് എന്നിവര്‍

Continue Reading
ലോക തണ്ണീർത്തട ദിനാചരണം നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
43

ലോക തണ്ണീർത്തട ദിനാചരണം നടത്തി

February 4, 2024
0

എടവക ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ ലോക തണ്ണീർത്തട ദിനം ആചരിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് അധ്യക്ഷത വഹിച്ചു. എച്ച് ബി പ്രദീപ് മാസ്റ്റർ തണ്ണീർത്തട ദിനാചരണ സന്ദേശം നൽകി. ജല പുനചംക്രമണവും തണ്ണീർത്തടങ്ങളും എന്ന വിഷയത്തിൽ പി.ജെ മാനുവൽ, കെ.ആർ പ്രതീഷ്, ജോസഫ് മക്കൊളിൽ, എന്നിവർ ക്ലാസെടുത്തു. വികസനകാര്യ ചെയർമാൻ

Continue Reading
പഠനത്തോടൊപ്പം വരുമാനം: ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതിക്ക് തുടക്കം
Kerala Kerala Mex Kerala mx Wayanad
1 min read
47

പഠനത്തോടൊപ്പം വരുമാനം: ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതിക്ക് തുടക്കം

February 4, 2024
0

പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്് പദ്ധതിക്ക് മേപ്പാടി ഗവ പോളിടെക്‌നിക് കോളേജില്‍ തുടക്കമായി. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉപയോഗ്യ ശൂന്യമായ ഉപകരണങ്ങള്‍ കേടുപാട് തീര്‍ത്ത് ഉപയോഗപ്രദമാക്കുകയാണ് പദ്ധതിയിലൂടെ. വരുമാനം കണ്ടെത്തുകയും കുറഞ്ഞ ചെലവില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന രീതിയില്‍ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. മേപ്പാടി പോളിടെക്‌നിക് കോളേജില്‍ നടന്ന പരിപാടി കോഴിക്കോട് പ്രോമിനറ്റ് ഇന്‍ഡസ്ട്രീസ് എം.ഡി ആര്‍ അനൂപ് ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രഡിഡന്റ് കെ ബാബു

Continue Reading
ആരോഗ്യ സംരക്ഷണം ഉറപ്പാക്കി ‘ജീവസ്സ്’
Kerala Kerala Mex Kerala mx Wayanad
1 min read
34

ആരോഗ്യ സംരക്ഷണം ഉറപ്പാക്കി ‘ജീവസ്സ്’

February 4, 2024
0

ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ക്ക് പുറമെ ഇത്തരത്തില്‍ ഒരു ആരോഗ്യ സംരക്ഷണ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത് രാജ്യത്ത് ആദ്യമായാണ്. ദുര്‍ബല ഗോത്രവര്‍ഗ്ഗക്കാരുടെ ആരോഗ്യപരിപാലനമാണ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. ചീയമ്പം 73 കോളനിയോട് ചേര്‍ന്ന് നിര്‍മ്മിച്ച മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷയുള്‍പ്പെടെ എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഡി.എം.ഒ ഡോ.പി.ദിനീഷ് പറഞ്ഞു. ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേക ചികിത്സാ സൗകര്യം ഉണ്ടായിരിക്കും. കുത്തിവെയ്പ്പ്, മെഡിക്കല്‍ ക്യാമ്പ് എന്നിവക്ക് മാസത്തില്‍ രണ്ടു തവണ ഡോക്ടര്‍മാരുടെ

Continue Reading
ഇൻക്ലൂസീവ് കായികോത്സവം ജില്ലയിൽ സമാപിച്ചു
Kerala Kerala Mex Kerala mx Wayanad
0 min read
54

ഇൻക്ലൂസീവ് കായികോത്സവം ജില്ലയിൽ സമാപിച്ചു

February 4, 2024
0

സംസ്ഥാനത്ത് ആദ്യമായി പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഇൻക്ലൂസീവ് കായികോത്സവം ജില്ലയിൽ സമാപിച്ചു. സമഗ്രശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ കായികോത്സവത്തിൽ വെല്ലുവിളികളെ മറികടന്ന് ആവേശത്തോടുകൂടി വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കായികതാരങ്ങൾക്കൊപ്പം മറ്റ് കായിക താരങ്ങളും മത്സരങ്ങളിൽ പങ്കെടുത്തു. ആത്മാഭിമാനവും സമത്വ ഭാവവും പഠിതാക്കളിൽ ജ്വലിപ്പിക്കുക, ആരോഗ്യ പരിപോഷണവും പഠനോത്സുകതയും മെച്ചപ്പെടുത്തുക, തടസ്സരഹിതമായ

Continue Reading