കാര്‍ഷിക മേഖലയ്ക്കും ഭവന പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കി പെരിങ്ങര ഗ്രാമപഞ്ചായത്ത് ബജറ്റ്
Kerala Kerala Mex Kerala mx Pathanamthitta
1 min read
40

കാര്‍ഷിക മേഖലയ്ക്കും ഭവന പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കി പെരിങ്ങര ഗ്രാമപഞ്ചായത്ത് ബജറ്റ്

February 10, 2024
0

കാര്‍ഷിക മേഖലയ്ക്കും ഭവന പദ്ധതികള്‍ക്കും പ്രാധാന്യം നല്‍കി പെരിങ്ങര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 28.62 കോടി രൂപ വരവും 28.03 കോടി രൂപ ചെലവും 59 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് ആണ് വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍ നായര്‍ അവതരിപ്പിച്ചത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ ജനങ്ങളുടെയും ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിനു സാമൂഹ്യനീതിയും സുരക്ഷയും ലഭ്യമാക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതി പ്രകാരം കരാര്‍ വെച്ച എല്ലാവര്‍ക്കും വീട്, തരിശു രഹിത

Continue Reading
ഖാദി റിബേറ്റ് വിപണന മേള;  ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Pathanamthitta
1 min read
42

ഖാദി റിബേറ്റ് വിപണന മേള; ഉദ്ഘാടനം ചെയ്തു

February 10, 2024
0

സര്‍വോദയ പക്ഷത്തോടനുബന്ധിച്ചുള്ള ഖാദി റിബേറ്റ് വിപണന മേളയുടെ ഉദ്ഘാടനവും 2023 ലെ ഓണം മേളയുടെ സംസ്ഥാന തല നറുക്കെടുപ്പില്‍ സമ്മാനമായി ലഭിച്ച സ്വര്‍ണ നാണയത്തിന്റെ വിതരണവും ജില്ലാ ഖാദി ഗ്രാമവ്യവ്യസായ ഓഫീസില്‍ നടന്നു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.പി. മുകുന്ദന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റിബേറ്റ് മേളയുടെ ഉദ്ഘാടനം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു നിര്‍വഹിച്ചു. ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുക സമ്മാന വിതരണം നടത്തി. പ്രോജക്ട്

Continue Reading
മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഭൂമി വിതരണം: നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു
Kerala Kerala Mex Kerala mx Pathanamthitta
1 min read
41

മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഭൂമി വിതരണം: നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു

February 9, 2024
0

ജില്ലയിലെ മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മഞ്ഞത്തോട് മേഖലയില്‍ ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. മഞ്ഞത്തോട് പട്ടിക വര്‍ഗ സങ്കേതത്തില്‍ ഭൂമി വിതരണവുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു കളക്ടര്‍. ഒരേക്കര്‍ ഭൂമിയാണ് പ്ലോട്ടുകള്‍ തിരിച്ച് ഇവിടെ വിതരണം ചെയ്യുന്നത്. അവര്‍ക്ക് കൈവശാവകാശ രേഖകള്‍ നല്‍കി കൃഷിയോഗ്യമാക്കി കൊടുക്കുകയും ചെയ്യും. വനവിഭവങ്ങള്‍ ശേഖരിക്കുന്നത് ഉപജീവന മാര്‍ഗമാക്കിയ ഇവരെ സ്ഥിരമായി ഒരിടത്ത് താമസിപ്പിക്കുക എന്നത്

Continue Reading
ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം നടത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
35

ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം നടത്തി

February 8, 2024
0

ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതല ഇന്റര്‍സെക്ടറല്‍ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനമുണ്ടാകണമെന്ന് യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദേശീയ വിരവിമുക്ത ദിനം, ജലജന്യ രോഗനിയന്ത്രണം, സാംക്രമിക രോഗനിയന്ത്രണം, കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ( ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുമെന്ന്

Continue Reading
ലൈസന്‍സ് സബ്സിഡി മേള നടത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
44

ലൈസന്‍സ് സബ്സിഡി മേള നടത്തി

February 8, 2024
0

വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ല താലൂക്ക് ഓഫീസിന്റെയും നേതൃത്വത്തില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സംരംഭകര്‍ക്കുള്ള ലോണ്‍ ലൈസന്‍സ് സബ്സിഡി മേള നടത്തി. സംരംഭക വര്‍ഷം 2.0 യുടെ ഭാഗമായുള്ള മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ജയിംസ് ഉദ്ഘാടനം ചെയ്തു. ആറ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,നാല് കെസ്വിഫ്റ്റ് അംഗീകാരങ്ങള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷത വഹിച്ചു. റാന്നി

Continue Reading
നൂറുമേനി വിളവെടുപ്പുമായി പുന്നോണ്‍ പാടശേഖരത്തില്‍ നെല്ലിന്റെ കൊയ്ത്തുല്‍സവം നടത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
41

നൂറുമേനി വിളവെടുപ്പുമായി പുന്നോണ്‍ പാടശേഖരത്തില്‍ നെല്ലിന്റെ കൊയ്ത്തുല്‍സവം നടത്തി

February 8, 2024
0

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കൃഷി വകുപ്പിന്റെയും ആത്മയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ പുന്നോണ്‍ പാടശേഖരത്തില്‍ നെല്ലിന്റെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. കൊയ്തുത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ പുന്നോണ്‍ പാടശേഖര സമിതി പ്രസിഡണ്ട് എം വി സന്‍ജു അധ്യക്ഷത വഹിച്ചു. കൃഷിവിജ്ഞാനകേന്ദ്രം സബ്ജറ്റ് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോ. വിനോദ് മാത്യു മുഖ്യപ്രഭാഷണം നടത്തി. പുന്നോണ്‍ പാടശേഖരത്തില്‍ നടപ്പിലാക്കിയ ഫാം ഫീല്‍ഡ്

Continue Reading
ലോകതണ്ണീര്‍ത്തട ദിനാചരണം
Kerala Kerala Mex Kerala mx Pathanamthitta
1 min read
38

ലോകതണ്ണീര്‍ത്തട ദിനാചരണം

February 8, 2024
0

ലോകതണ്ണീര്‍ത്തട ദിനാചരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് ബി.എം.സി. ചെയര്‍മാനുമായ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഓമല്ലൂര്‍ സെന്റ്പീറ്റേഴ്സ് യാക്കോബായ സുറിയാനി വലിയപള്ളി അങ്കണത്തില്‍ നിര്‍വഹിച്ചു. രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ തണ്ണീര്‍ത്തടങ്ങളും കാവുകളും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പ് പ്രകൃതിയെ ആശ്രയിച്ചാണെന്നും ഭക്ഷണം, ജലം, വായു എന്നിവ പ്രദാനം ചെയ്യുന്ന പ്രകൃതിയെ സംരക്ഷിച്ചു നിലനിര്‍ത്തികൊണ്ട് പോകേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ഇലന്തൂര്‍

Continue Reading
ജില്ലാതല ജന്തുക്ഷേമ പുരസ്‌കാരം സമ്മാനിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
39

ജില്ലാതല ജന്തുക്ഷേമ പുരസ്‌കാരം സമ്മാനിച്ചു

February 8, 2024
0

ജില്ലാതല ജന്തുക്ഷേമ പുരസ്‌കാര വിതരണവും സെമിനാറും പത്തനംതിട്ട നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാതല ജന്തുക്ഷേമ പുരസ്‌കാരം ക്ഷീരകര്‍ഷകയായ അന്നമ്മ പുന്നൂസിന് സമ്മാനിച്ചു. 10,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്. മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ജന്തുക്ഷേമ പുരസ്‌കാരം ജില്ലാതലത്തില്‍ നല്‍കിവരുന്നത്. ഒന്‍പത് കറവപ്പശുക്കളെയും കിടാരികളെയും വളര്‍ത്തിയാണ് അന്നമ്മയും

Continue Reading
ജില്ലാ ആസൂത്രണ സമിതി: 31 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
Kerala Kerala Mex Kerala mx Pathanamthitta
1 min read
72

ജില്ലാ ആസൂത്രണ സമിതി: 31 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

February 8, 2024
0

ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. യോഗത്തില്‍ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. നാല് ബ്ലോക്ക് പഞ്ചായത്തുകള്‍, 27 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ 22 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതികള്‍ യോഗം അംഗീകരിച്ചു. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകള്‍, 18 ഗ്രാമപഞ്ചായത്തുകള്‍,

Continue Reading
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
41

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

February 8, 2024
0

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് തോമസിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 24.78 കോടി രൂപ വരവും 24.40 കോടി രൂപ ചെലവും 38.25 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്തില്‍ സ്വന്തമായി വാസയോഗ്യമായ വീടില്ലാത്ത ഒരു കുടുംബം പോലും ഉണ്ടാകരുതെന്ന് ഉറപ്പാക്കുക, അര്‍ഹത ഉള്ള എല്ലാവര്‍ക്കും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍

Continue Reading