അട്ടപ്പാടിയിൽ വീണ്ടും കാട്ടാന: തെങ്ങുകൾ കുത്തിമറിച്ചു, തുരത്തി നാട്ടുകാർ
Kerala Kerala Mex Kerala mx Palakkad
1 min read
35

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന: തെങ്ങുകൾ കുത്തിമറിച്ചു, തുരത്തി നാട്ടുകാർ

February 18, 2024
0

പാലക്കാട്: അട്ടപ്പാടി ജനവാസ മേഖലയിൽ വീണ്ടും കാട്ടാന. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് മണ്ണാർക്കാട്- ചിന്ന തടാകം അന്തർ സംസ്ഥാന പാതയ്ക്ക് സമീപം വട്ടലക്കിൽ കാട്ടാന ഇറങ്ങിയത്. ചിന്നസ്വാമി എന്ന കർഷകന്റെ നാല് തെങ്ങുകൾ ആന കുത്തിമറിച്ചിട്ടു. തമിഴ്നാട് വനാതിർത്തിയിൽ നിന്നുമാണ് ആന ജനവാസ മേഖലയിൽ എത്തിയത്. നാട്ടുകാർ ശബ്ദം ഉണ്ടാക്കിയും ടോർച്ച് അടിച്ചും തുരത്തിയതോടെ കാട്ടാന പുളിയപ്പതി വന മേഖലയിലേക്ക് കയറിപ്പോയി.

Continue Reading
പാലക്കാട്ട് പുലിയിറങ്ങി; പശുവിനെ കൊന്നു
Kerala Kerala Mex Kerala mx Palakkad
1 min read
54

പാലക്കാട്ട് പുലിയിറങ്ങി; പശുവിനെ കൊന്നു

February 18, 2024
0

പാലക്കാട്∙ ധോണി മൂലപ്പാടത്ത് പുലി ഇറങ്ങിയെന്ന് നാട്ടുകാർ. മൂലപ്പാടത്ത് ഷംസുദ്ദീന്റെ വീട്ടിലെ പശുവിനെ പുലി ആക്രമിച്ച് കൊന്നു. നാട്ടുകാർ വിവരമറിയിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ സാന്നിധ്യമുണ്ടെന്നാണു പ്രഥമിക വിവരം.   വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും നടപടിയെടുക്കാൻ വൈകിയെന്നു ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. മാസങ്ങൾക്കു മുമ്പ് ഇതേ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നിട്ടും വനംവകുപ്പ് വേണ്ട നടപടിയെടുത്തില്ലെന്നാണു നാട്ടുകാർ പറയുന്നത്. കൂട് സ്ഥാപിക്കുന്നതിലടക്കം അലംഭാവമുണ്ടാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു

Continue Reading
പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ സ്നേഹാരാമം ഒരുങ്ങുന്നു
Kerala Kerala Mex Kerala mx Palakkad
1 min read
33

പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ സ്നേഹാരാമം ഒരുങ്ങുന്നു

February 16, 2024
0

മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി പെരുമാട്ടി ഗ്രാമപഞ്ചായത്തും ചിറ്റൂര്‍ ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി മീനാക്ഷിപുരം-തത്തമംഗലം സംസ്ഥാനപാതയായ ചുള്ളിപ്പരുക്കമേഡ് സ്നേഹാരാമം ഒരുക്കുന്നു. വളരെ കാലമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പൊതുജനങ്ങള്‍ക്കും പഞ്ചായത്തിനും ഒരേസമയം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഈ സ്ഥലത്ത് പഞ്ചായത്ത് തലത്തിലെ സ്നേഹാരാമം പദ്ധതിയിലൂടെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ചെടികള്‍ വെച്ചുപിടിപ്പിച്ചു. വ്യായാമത്തിനും വിശ്രമത്തിനും ഒത്തുചേരാനുമെല്ലാം ഉപയോഗിക്കാവുന്ന രീതിയില്‍ ഒരു പാര്‍ക്ക് ആക്കി മാറ്റുകയാണ് പദ്ധതി ലക്ഷ്യം. ഉദ്യാനവത്ക്കരിക്കുക, ഇരിപ്പിടങ്ങള്‍ ഒരുക്കുക,

Continue Reading
ആനപ്പാറ-ചൂളി-മുണ്ടക്കുളം റോഡ് നിര്‍മാണം തുടങ്ങി
Kerala Kerala Mex Kerala mx Palakkad
1 min read
109

ആനപ്പാറ-ചൂളി-മുണ്ടക്കുളം റോഡ് നിര്‍മാണം തുടങ്ങി

February 16, 2024
0

പാലക്കാട് എടത്തനാട്ടുകര ഗ്രാമപഞ്ചായത്തിലെ ആനപ്പാറ-ചൂളി-മുണ്ടക്കുളം റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2023-2024 സാമ്പത്തിക വര്‍ഷം ഗ്രാമപഞ്ചായത്തിന്റെ അടിയന്തര ഫണ്ടില്‍ നിന്നും 21.5 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്യുക. 800 മീറ്റര്‍ നീളമുളള റോഡിന്റെ ആദ്യഘട്ടത്തില്‍ 400 മീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്യും. ടൂറിസം കേന്ദ്രമായ ഇടമലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഇരുപതോളം വരുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും പുതിയ റോഡ് ഗുണകരമാകും. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം എടത്തനാട്ടുകര ഗ്രാമപഞ്ചായത്ത്

Continue Reading
ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി: തോടുകൾ ശുചീകരിച്ചു
Kerala Kerala Mex Kerala mx Palakkad
1 min read
103

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി: തോടുകൾ ശുചീകരിച്ചു

February 16, 2024
0

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സമ്പൂര്‍ണ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കൊടുമ്പ് ശോകനാശിനിപ്പുഴയുടെ തീരവും കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പൂച്ചാടി തോടും ശുചീകരിച്ചു. വൃത്തിയാക്കിയ ഇടങ്ങളില്‍ തൈകള്‍ നട്ടുപിടിപ്പിച്ചു. അമ്പര്‍കടവ് പടിഞ്ഞാറെ പാവോടിയില്‍ ശുചിത്വ സംഗമവും ബോധവത്ക്കരണവും പുഴയോര ശുചീകരണവും നടന്നു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ധനരാജ് ശുചീകരണ യജ്ഞവും ജനകീയ ബോധവത്ക്കരണ ക്യാമ്പയിനും ഉദ്ഘാടനം ചെയ്തു. പൊതുസ്ഥലത്തും ജലാശയങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം

Continue Reading
തേങ്കുറിശ്ശിയില്‍ അനാബസ് മത്സ്യകൃഷി
Kerala Kerala Mex Kerala mx Palakkad
1 min read
109

തേങ്കുറിശ്ശിയില്‍ അനാബസ് മത്സ്യകൃഷി

February 16, 2024
0

തേങ്കുറുശ്ശി ഗ്രാമഞ്ചായത്തില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്ന ജനകീയ മത്സ്യകൃഷിയുടെ തദ്ദേശീയ ഇനം മത്സ്യകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി അനാബസ് മത്സ്യകൃഷിക്ക് തുടക്കമായി. പഞ്ചായത്തിലെ പടുതാകുളത്തിലാണ് മത്സ്യം വളര്‍ത്തുന്നത്. ഇടപ്പറമ്പ് കുണ്ടുകാട്ടിലെ കര്‍ഷകനായ കൃഷ്ണദാസാണ് അനാബസ് മത്സ്യം വളര്‍ത്തുന്നതിന് മുന്നോട്ടു വന്നിട്ടുള്ളത്. കൃഷ്ണദാസ് ആസാം വാള, വരാല്‍, തിലോപ്പിയ ഇനം മത്സ്യങ്ങളെ വളര്‍ത്തി വിജയം കൈവരിച്ചിട്ടുണ്ട്. തേങ്കുറുശ്ശിയില്‍ ഒരേക്കറിലായി അനാബസ് മത്സ്യകൃഷി പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്നുണ്ട്. പടുതുകുളത്തിലേക്കാവശ്യമായ അനാബസ് മത്സ്യകുഞ്ഞുങ്ങളെ

Continue Reading
തേനീച്ച വളർത്തൽ; കർഷകർക്കായി ക്ലാസ്സ്‌ സംഘടിപ്പിച്ച് അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ
Kerala Kerala Mex Kerala mx Palakkad
1 min read
81

തേനീച്ച വളർത്തൽ; കർഷകർക്കായി ക്ലാസ്സ്‌ സംഘടിപ്പിച്ച് അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ

February 13, 2024
0

കോയമ്പത്തൂർ :റൂറൽ ആഗ്രികൽചർൽ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി തേനീച്ച വളർത്തലിനെ കുറിച്ച് ക്ലാസ്സ്‌ സംഘടിപ്പിച്ചു. ‘തേനീച്ചകൾ പൂക്കളുടെ അമൃതിനെ തേനാക്കി മാറ്റുകയും കൂടിലെ കോമ്പുകളിൽ സംഭരിക്കുകയും ചെയ്യുന്നു, തേനും അതിൻ്റെ ഉൽപന്നങ്ങൾക്കും വർദ്ധിച്ചുവരുന്ന വിപണി സാധ്യതയും തേനീച്ച വളർത്തൽ ഒരു ലാഭകരമായ സംരംഭമായി ഉയർന്നുവരുന്നതിന് കാരണമായി. തേനീച്ച വളർത്തലിൻ്റെ സാമ്പത്തികമായി പ്രധാനപ്പെട്ട രണ്ട് ഉൽപ്പന്നങ്ങളാണ് തേനും മെഴുകും.ഈ ഉൽപ്പന്നങ്ങൾ കോസ്മെറ്റിക്

Continue Reading
തന്മുദ്ര സര്‍വേ പരിശീലനം നടത്തി
Kerala Kerala Mex Kerala mx Palakkad
1 min read
61

തന്മുദ്ര സര്‍വേ പരിശീലനം നടത്തി

February 13, 2024
0

സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഭിന്നശേഷിക്കാര്‍ക്കായുള്ള യു.ഡി.ഐ.ഡി രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ മുന്‍നിര്‍ത്തിയുള്ള തന്മുദ്ര സര്‍വേ ജില്ലയില്‍ ആരംഭിച്ചു. തന്മുദ്ര ക്യാമ്പയിനും രജിസ്‌ട്രേഷനും നേതൃത്വം നല്‍കേണ്ട ഗ്രൂപ്പ് ലീഡര്‍മാരായി തെരഞ്ഞെടുത്ത ജില്ലയിലെ 130 എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍/സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിശീലനം ഡി.ആര്‍.ഡി.എ ഹാളില്‍ നടന്നു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍.എസ്എസ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ റഫീഖ് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.എം. ജില്ലാ

Continue Reading
പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Palakkad
1 min read
37

പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം ചേര്‍ന്നു

February 13, 2024
0

മാണ്ടക്കരി എസ്.സി കോളനി കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ വികസന ജില്ലാതല യോഗം. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ചെര്‍പ്പുളശ്ശേരി നഗരസഭയിലെ മുന്‍സിപ്പല്‍ എന്‍ജിനീയര്‍ യോഗത്തില്‍ വ്യക്തമാക്കി. തെന്നാരി എസ്.സി കോളനി സംരക്ഷണഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് നഗരസഭയുടെ ഫണ്ട് വച്ച് പദ്ധതി ടെന്‍ഡര്‍ ചെയ്യുകയും സൈറ്റ് കരാറുകാരന് കൈമാറിയതായും നിര്‍വഹണോദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു. ജൽജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ പൂളക്കുണ്ട് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കോണ്‍ക്രീറ്റിങ് പ്രവൃത്തികള്‍

Continue Reading
ഹരിതകര്‍മ്മ സേന പരിശീലനത്തിന് ഷൊര്‍ണൂരില്‍ തുടക്കം
Kerala Kerala Mex Kerala mx Palakkad
1 min read
72

ഹരിതകര്‍മ്മ സേന പരിശീലനത്തിന് ഷൊര്‍ണൂരില്‍ തുടക്കം

February 13, 2024
0

ഷൊര്‍ണൂര്‍ നഗരസഭയില്‍ ആദ്യ ബാച്ച് ഹരിതകര്‍മ സേന പരിശീലനത്തിന് തുടക്കമായി. പദ്ധതി മുഖേന നഗരസഭയില്‍ വാങ്ങിയ ഉപകരണങ്ങള്‍ ഹരിത കര്‍മസേന കണ്‍സോര്‍ഷിയം സെക്രട്ടറി സുനിതയ്ക്ക് കൈമാറി. സോര്‍ട്ടിങ് ടേബിള്‍, ഫയര്‍ എക്സ്റ്റിങ്ഷറുകള്‍, വെയിങ് മെഷീന്‍, കമ്പോസ്റ്റ് പാക്കിങ് മെഷീന്‍, ഡിഡസ്റ്റര്‍ തുടങ്ങിയ ഉപകരണങ്ങളാണ് വാങ്ങിയിട്ടുള്ളത്. നഗരസഭയുടെ എം.സി.എഫ്/ആര്‍. ആര്‍.എഫ് വിപുലീകരണവും നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. അയ്യങ്കാളി സ്മാരക ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാര്‍ എം. കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

Continue Reading