താഴത്തറ – വാലില്ലാപ്പുഴ റോഡ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Malappuram
1 min read
62

താഴത്തറ – വാലില്ലാപ്പുഴ റോഡ് ഉദ്ഘാടനം ചെയ്തു

January 13, 2024
0

തിരൂർ ബ്ലോക്ക് പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തിൽ ഒമ്പത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച താഴത്തറ – വാലില്ലാപ്പുഴ റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു.സൈനുദ്ദീൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആനി ഗോഡ്‌ലീഫ് അധ്യക്ഷത വഹിച്ചു. തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കൊട്ടാരത്തിൽ മുഖ്യാതിഥിയായി. വാർഡ് അംഗങ്ങളായ ഹാരിസ് പറമ്പിൽ, ഷാലി ജയൻ എന്നിവർ സംസാരിച്ചു.

Continue Reading
താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
106

താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു

January 13, 2024
0

താനൂർ ജി.എൽ.പി സ്കൂൾ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. ചടങ്ങിൽ താനൂർ നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 1.25 കോടി രൂപ ചെലവിലാണ് പുതിയ ബഹുനില കെട്ടിടം നിർമ്മിക്കുന്നത്. ചടങ്ങില്‍ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി കെ സുബൈദ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ്, താനൂർ നഗരസഭ കൗൺസിലർമാരായ ഉമ്മുകുൽസു, ഇ കുമാരി, എ.ഇ.ഒ ശ്രീജ

Continue Reading
ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
1 min read
134

ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു

January 13, 2024
0

ദേശീയ യുവജന വാരാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം നെഹ്റു യുവ കേന്ദ്രയും ആതവനാട് മര്‍കസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും സംയുക്തമായി ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സുജാത എസ്. വര്‍മ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സെമിനാര്‍, മേരാ യുവ ഭാരത് പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍, പ്രധാനമന്ത്രി യുവജനതയെ

Continue Reading
ലഹരിയുടെ ചതിക്കുഴികൾ ഓർമപ്പെടുത്തി പാവനാടക പ്രദർശനത്തിന് സമാപനം
Kerala Kerala Mex Kerala mx Malappuram
0 min read
92

ലഹരിയുടെ ചതിക്കുഴികൾ ഓർമപ്പെടുത്തി പാവനാടക പ്രദർശനത്തിന് സമാപനം

January 12, 2024
0

ലഹരിയുടെ ചതിക്കുഴികൾ ഓർമപ്പെടുത്തി ജില്ലയിലെ സ്‌കൂളുകളിൽ നടത്തിയ ‘തടവറ പണിയുന്നവർ’ പാവനാടക പ്രദർശനം സമാപിച്ചു. ജനുവരി എട്ട് മുതൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നടത്തിയ പ്രദർശനത്തിന്റെ സമാപന സമ്മേളനം കോട്ടപ്പടി ഗവ. എൽ.പി സ്‌കൂളിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. ലഹരിയുടെ  ചതിക്കുഴികളിൽ നിന്നും അകന്ന് നിൽക്കാൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ലഹരി ഉപയോഗം മനുഷ്യരെ നശിപ്പിക്കും. ഉപയോഗത്തിൽ നിന്നും സ്വയം മാറി നിൽക്കാനും

Continue Reading
ശുചീകരണത്തിന് മുന്നിട്ടിറങ്ങി കളക്ടറും: ക്ലീനായി കളക്ടറേറ്റും പരിസരവും
Kerala Kerala Mex Kerala mx Malappuram
1 min read
36

ശുചീകരണത്തിന് മുന്നിട്ടിറങ്ങി കളക്ടറും: ക്ലീനായി കളക്ടറേറ്റും പരിസരവും

January 11, 2024
0

കളക്ടറും ജീവനക്കാരും ഹരിതകർമ്മ സേനാംഗങ്ങളും ഒരേ മനസ്സോടെ ശുചീകരണത്തിന് ഇറങ്ങിയപ്പോൾ കളക്ടറേറ്റും പരിസരവും വീണ്ടും ക്ലീൻ. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ശുചീകരണം ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. മാലിന്യസംസ്‌കരണം ദിനചര്യയാക്കണമെന്നും ഓഫീസും പരിസരവും  വൃത്തിയാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും ഉത്തരവാദിത്ത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു  ദിവസത്തേക്ക് മാത്രമുള്ള ശുചീകരണ പ്രവർത്തനമല്ല വരും ദിവസങ്ങളിലും പരിസര ശുചിത്വം നിലനിർത്തണമെന്നും ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും വൃത്തിയായി സൂക്ഷിക്കണമെന്നും

Continue Reading
‘അങ്കണവാടികള്‍ക്ക് പോഷകത്തോട്ടം’ പദ്ധതിക്ക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം
Kerala Kerala Mex Kerala mx Malappuram
1 min read
37

‘അങ്കണവാടികള്‍ക്ക് പോഷകത്തോട്ടം’ പദ്ധതിക്ക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം

January 11, 2024
0

അങ്കണവാടികളില്‍ പോഷക സമൃദ്ധമായ വിഷരഹിത പച്ചക്കറികള്‍ വിളയിച്ചെടുക്കുന്ന ‘സുഭിക്ഷം – അങ്കണവാടികള്‍ക്ക് പോഷകത്തോട്ടം’ പദ്ധതിക്ക് മലപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. പൂക്കോട്ടൂര്‍ അറവങ്കര 66-ാം നമ്പര്‍ അങ്കണവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നൂതന പദ്ധതിയാണിത്. ഒരു അങ്കണവാടിയില്‍ 20 ഹൈഡെൻസിറ്റി പോളി എത്‌ലിൻ (എച്ച്.ഡി.പി.ഇ) ചട്ടികള്‍ തിരിനന സംവിധാനത്തില്‍ പോട്ടിങ്

Continue Reading
റിപ്പബ്ലിക് ദിനാഘോഷം: ഒരുക്കങ്ങൾ വിലയിരുത്തി
Kerala Kerala Mex Kerala mx Malappuram
0 min read
43

റിപ്പബ്ലിക് ദിനാഘോഷം: ഒരുക്കങ്ങൾ വിലയിരുത്തി

January 11, 2024
0

മലപ്പുറം :  റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. എം.എസ്.പി ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഐ.ജി.എം.ആർ, ഫിഷറീസ് സ്‌കൂൾ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കളക്ടർ നിർദേശം നൽകി. മലപ്പുറം നഗരസഭാപരിധിയിലെ സ്‌കൂളുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് പ്രഭാതഭേരി നടത്തും. യോഗത്തിൽ എ.ഡി.എം എൻ.എം മഹറലി, അഡീഷണൽ എസ്.പി പി.എം പ്രദീപ്, എം.എസ്.പി അസി. കമാൻഡന്റ് റോയ്

Continue Reading
ക്ഷീര കർഷകർക്ക് പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്തു
Kerala Kerala Mex Kerala mx Malappuram
1 min read
106

ക്ഷീര കർഷകർക്ക് പദ്ധതി ആനുകൂല്യങ്ങൾ വിതരണം ചെയ്തു

January 10, 2024
0

ക്ഷീരവികസന വകുപ്പിന് കീഴിൽ തിരൂർ ബ്ലോക്ക് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി, കറവപ്പശുക്കൾക്ക് കാലിത്തീറ്റ എന്നീ പദ്ധതികളുടെ വിതരണോദ്ഘാടനം തിരൂർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. കുമാരൻ, ഉഷ കാവീട്ടിൽ, ഫൗസിയ നാസർ, ഡി.ഇ.ഒ പി. മഹേഷ്, ഡി.എഫ്.ഐ ഷാജിത്, ക്ഷീരസംഘം പ്രസിഡന്റുമാരായ പ്രസാദ്, ഷംസുദ്ദീൻ, സുരാജ്, സെക്രട്ടറിമാരായ

Continue Reading
വിദ്യാർഥികൾക്ക് സംരംഭകത്വ വികസന ശിൽപശാല
Kerala Kerala Mex Kerala mx Malappuram
1 min read
68

വിദ്യാർഥികൾക്ക് സംരംഭകത്വ വികസന ശിൽപശാല

January 10, 2024
0

സമഗ്രശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ബി.ആർ.സി ഉപജില്ലയിലെ കൊമേഴ്‌സ് വിദ്യർഥികൾക്കായി സംരംഭകത്വ വികസന ശിൽപ്പശാല ‘ഐഡിയ-23’ ആരംഭിച്ചു. വിദ്യാർഥികളെ സംരംഭകത്വ മനോഭാവമുള്ളവരാക്കുക, വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം മനസിലാക്കുക എന്നിവയാണ് പരിശീലനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ബി.ആർ.സി ഹാളിൽ നടന്ന പരിപാടി മലപ്പുറം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഹക്കീം ഉദ്ഘാടനം ചെയ്തു. ബി.പി.സി പി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ശിൽപശാലയിൽ അബ്ദുൾ മജീദ്, അബ്ദുൾ

Continue Reading
കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം നാടിനു സമർപ്പിച്ചു
Kerala Kerala Mex Kerala mx Malappuram
0 min read
64

കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം നാടിനു സമർപ്പിച്ചു

January 10, 2024
0

കാവനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. പി.കെ ബഷീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആധുനിക രീതിയിൽ മൂന്നു നിലകളിലായി നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിൽ 24 ഹൈടെക് സ്മാർട്ട് ക്ലാസ് മുറികളും ടോയ്‌ലറ്റ് ബ്ലോക്ക് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

Continue Reading