‘ട്രംപിന് ഭാര്യയുടെ പേര് ഓർമ്മയില്ല’; എതിരാളിയുടെ മാനസ്സിക നില ചോദ്യം ചെയ്ത് ജോ ബൈഡൻ
Kerala Kerala Mex Kerala mx World
1 min read
102

‘ട്രംപിന് ഭാര്യയുടെ പേര് ഓർമ്മയില്ല’; എതിരാളിയുടെ മാനസ്സിക നില ചോദ്യം ചെയ്ത് ജോ ബൈഡൻ

February 29, 2024
0

വാഷിങ്ടൺ: തന്റെ മാനസ്സിക നിലയെ കുറിച്ചുള്ള ആശങ്കകൾ പല കോണിൽ നിന്നായി ഉയരുന്നതിനിടെ ഡൊണാൾഡ് ട്രംപിനും തെറ്റുപറ്റിയിട്ടുണ്ടെന്ന വാദവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എൻബിസിയുടെ ലൈറ്റ് നൈറ്റ് വിത്ത് സേത്ത് മെയേഴ്സ് എന്ന പരിപാടിയിൽ, ട്രംപ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് തെറ്റായാണ് വിളിച്ചതെന്ന് ബൈഡൻ ആരോപിച്ചു. ട്രംപ് ഭാര്യയെയാണോ അതോ മുൻ സഹായിയെയാണോ വിളിച്ചതെന്ന് വ്യക്തമല്ല. എന്നാൽ മുൻ പ്രസിഡന്റിന്റെ ആശയങ്ങൾ കാലഹരണപ്പെട്ടുവെന്നതാണ് പ്രധാന വിഷയമെന്നും ബൈഡൻ പറഞ്ഞു.

Continue Reading
പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് ഇന്‍സ്റ്റഗ്രാം സുഹൃത്ത്; കണ്ടെത്തിയത് ചോരവാർന്ന നിലയിൽ
Kerala Kerala Mex Kerala mx National
1 min read
40

പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് ഇന്‍സ്റ്റഗ്രാം സുഹൃത്ത്; കണ്ടെത്തിയത് ചോരവാർന്ന നിലയിൽ

February 29, 2024
0

ന്യൂ ഡൽഹി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17-കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സുഹൃത്ത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഓട്ടോ റിക്ഷയില്‍ കയറ്റി ഡബ്രി മോര്‍ മെട്രോ സ്‌റ്റേഷനിലേക്ക് അയച്ചു. മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് ചോരവാര്‍ന്ന്, പകുതി ബോധം നഷ്ടപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി ദീന്‍ ദയാല്‍ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ 17-കാരനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു.

Continue Reading
അലക്‌സി നവൽനിയുടെ സംസ്‌കാരം നാളെ; ചടങ്ങുകൾ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്ന ആശങ്ക പങ്കുവച്ച് ഭാര്യ
Kerala Kerala Mex Kerala mx World
0 min read
78

അലക്‌സി നവൽനിയുടെ സംസ്‌കാരം നാളെ; ചടങ്ങുകൾ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്ന ആശങ്ക പങ്കുവച്ച് ഭാര്യ

February 29, 2024
0

റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ സംസ്‌കാരം നാളെ. തെക്കൻ മോസ്‌കോയിലെ പള്ളിയിലാകും സംസ്‌കാരച്ചടങ്ങുകൾ നടക്കുക. ഭാര്യ യൂലിയ നവൽനയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചടങ്ങുകൾ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്ന ആശങ്കയും യൂലിയ പങ്കുവച്ചുഫെബ്രുവരി 16നാണ് അലക്‌സി നവൽനി മരണപ്പെടുന്നത്. 2021 മുതൽ നവൽനി ആർട്ടിക് ജയിലിൽ തടവിലായിരുന്നു. വിവിധ കേസുകളിലായി 19 വർഷം നവൽനിയ്ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. തീവ്രവാദ സംഘടനകൾക്ക് പണം നൽകിയെന്ന കേസിലാണ്

Continue Reading
ബൈഡന് പകരം മറ്റൊരാൾ?; പ്രസിഡന്റ് സ്ഥാനാർത്ഥിയായി മിഷേൽ ഒബാമ വേണമെന്ന് ഡെമോക്രാറ്റുകൾ
Kerala Kerala Mex Kerala mx National
1 min read
43

ബൈഡന് പകരം മറ്റൊരാൾ?; പ്രസിഡന്റ് സ്ഥാനാർത്ഥിയായി മിഷേൽ ഒബാമ വേണമെന്ന് ഡെമോക്രാറ്റുകൾ

February 29, 2024
0

വാഷിംഗ്ടൺ: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരായിരിക്കണം ഡെമോക്രാറ്റ് സ്ഥാനാർത്ഥി? നിലവിലെ പ്രസിഡന്റ് ജോ ബൈഡന് പകരം ആരായിരിക്കണം സ്ഥാനാ‍ർത്ഥിയെന്ന സർ‌വ്വെയിൽ ഏറ്റവും പിന്തുണ ലഭിച്ചത് മുൻ പ്രഥമ വനിത മിഷേൽ ഒബാമയ്ക്കാണ്. സ‍ർവ്വെയിൽ പങ്കെടുത്തതിൽ പകുതിയോളം ഡെമോക്രാറ്റുകളും പ്രസിഡന്റ് സ്ഥാനാത്തേക്ക് മത്സരിക്കാൻ ബൈഡന് പകരം മറ്റൊരു സ്ഥാനാർത്ഥി വേണമെന്നാണ് ആ​ഗ്രഹിക്കുന്നത്. നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി മറ്റൊരാളെ സ്ഥാനാർത്ഥിയാക്കുന്നതിനെ അനുകൂലിക്കുന്നവരാണ് സർവ്വെയിൽ പങ്കെടുത്ത 48 ശതമാനം ഡെമോക്രാറ്റുകളും. 38

Continue Reading
സെന്‍സര്‍ ബോര്‍ഡ് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍; കാഴ്ചക്കാരുടെ പ്രായത്തിനനുസരിച്ച് സര്‍ട്ടിഫിക്കേഷന്‍ വരും
Kerala Kerala Mex Kerala mx National
1 min read
41

സെന്‍സര്‍ ബോര്‍ഡ് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍; കാഴ്ചക്കാരുടെ പ്രായത്തിനനുസരിച്ച് സര്‍ട്ടിഫിക്കേഷന്‍ വരും

February 29, 2024
0

സെന്‍സര്‍ ബോര്‍ഡ് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. കാഴ്ച്ചക്കാരുടെ പ്രായത്തിനനുസരിച്ച് സര്‍ട്ടിഫിക്കേഷന്‍ നല്‍കാനാണ് തീരുമാനം. UA 7+’, ‘UA 13+’ ‘UA 16+’ എന്നിങ്ങനെയാകും സെന്‍സറിംഗ്. U, A, Sസര്‍ട്ടിഫിക്കേഷനുകള്‍ പഴയ പടിത്തുടരും. ഇതിന് പുറമെ സെന്‍സര്‍ ബോര്‍ഡില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കും.സ്ത്രീ പ്രാതിനിത്യം മൂന്നില്‍ ഒന്ന് ഉറപ്പാക്കുമെന്നും കേന്ദ്രം അറിയിച്ചു. സര്‍ട്ടിഫിക്കേഷന്‍ നടപടികളും ഓണ്‍ലൈന്‍ ആക്കും.മാറ്റങ്ങള്‍ വരുത്തി കേന്ദ്രം കൊണ്ടുവന്ന കരട് വിജ്ഞാപനത്തില്‍ മറ്റന്നാള്‍ വരെ പൊതുജന

Continue Reading
ഹിമാചലില്‍ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള നീക്കത്തിനിടെ കോണ്‍ഗ്രസിന് ആശ്വാസം; രാജിയില്‍ നിലപാട് മയപ്പെടുത്തി വിക്രമാദിത്യ സിങ്
Kerala Kerala Mex Kerala mx National
1 min read
37

ഹിമാചലില്‍ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള നീക്കത്തിനിടെ കോണ്‍ഗ്രസിന് ആശ്വാസം; രാജിയില്‍ നിലപാട് മയപ്പെടുത്തി വിക്രമാദിത്യ സിങ്

February 29, 2024
0

ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള നീക്കത്തിനിടെ കോണ്‍ഗ്രസിന് ആശ്വാസം. രാജിയില്‍ പ്രമുഖ നേതാവ് വിക്രമാദിത്യ സിങ് നിലപാട് മയപ്പെടുത്തി. രാജിക്ക് സമ്മര്‍ദം ചെലുത്തില്ലെന്നും ഹൈക്കമന്റ് തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും വിക്രമാദിത്യ സിങ് അറിയിക്കുകയായിരുന്നു. ഹെക്കമാന്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മാതാവ് പ്രതിഭ സിങ് ആരോപിച്ചു.ഭരണ പ്രതിസന്ധിയുള്ള ഹിമാചലില്‍ നാടകീയ നീക്കങ്ങളാണ് ഇന്നും അരങ്ങേറിയത്. കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാരെയും രണ്ട് സ്വതന്ത്രരെയും മറുകണ്ടം ചാടിച്ച്, സര്‍ക്കാരിന് ഭൂരിപക്ഷ മില്ലെന്ന് അറിയിക്കാന്‍ ഗവര്‍ണറെ

Continue Reading
ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടം; 12 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx National
1 min read
43

ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടം; 12 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

February 29, 2024
0

റാഞ്ചി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ അപകടത്തില്‍ 12 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ജംതാരയിലാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടായെന്ന് കേട്ട് ട്രെയിനില്‍ നിന്ന് പാളത്തിലേക്ക് ചാടിയിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബഗല്‍പൂര്‍- ആങ് എക്‌സ്പ്രസില്‍ തീപിടിത്തം ഉണ്ടായി എന്ന വിവരത്തൈ തുടര്‍ന്നാണ് യാത്രക്കാര്‍ പുറത്തേക്ക് ചാടിയത്. ഇവരെ അടുത്ത ട്രാക്കിലൂടെ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം. മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തിയതായി ജംതാര

Continue Reading
ഹിമാചലിൽ കോൺഗ്രസിന് ആശ്വാസം; വിക്രമാദിത്യ സിങ് രാജി പിൻവലിച്ചു, സുഖു മുഖ്യമന്ത്രിയായി തുടരും
Kerala Kerala Mex Kerala mx National
1 min read
56

ഹിമാചലിൽ കോൺഗ്രസിന് ആശ്വാസം; വിക്രമാദിത്യ സിങ് രാജി പിൻവലിച്ചു, സുഖു മുഖ്യമന്ത്രിയായി തുടരും

February 29, 2024
0

ന്യൂഡൽഹി: ഹിമാചലിൽ കോൺ​ഗ്രസിന് താത്കാലികാശ്വാസം. മുഖ്യമന്ത്രി സ്ഥാനത്ത് സുഖ്‍വീന്ദർ സിങ് സുഖു തുടരും. രാജി തീരുമാനത്തിൽ നിന്ന് മന്ത്രി വിക്രമാദിത്യ സിങ് പിന്മാറി. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഹൈക്കമാൻഡ് നൽകിയ ഉറപ്പിലാണ് നേതാക്കൾ വഴങ്ങിയത്. ഹൈക്കമാൻഡ് നിരീക്ഷകരായ ഡി കെ ശിവകുമാർ, ഭൂപീന്ദർ ഹൂഡ, ഭൂപേഷ് ബഗേൽ എന്നിവർ ഷിംലയിൽ വിളിച്ച നിയമസഭാ കക്ഷി യോഗത്തിലാണ് ഹിമാചൽ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരമായത്. വിമത എംഎൽഎമാർ ഉയത്തിയ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഹൈക്കമാൻഡ് ഉറപ്പ്

Continue Reading
അബുദബിയിലെ ബാപ്സ് ഹിന്ദു മന്ദിര്‍; മാര്‍ച്ച് ഒന്നിന് പൊതുജനങ്ങള്‍ക്കായി തുറക്കും
Kerala Kerala Mex Kerala mx World
1 min read
74

അബുദബിയിലെ ബാപ്സ് ഹിന്ദു മന്ദിര്‍; മാര്‍ച്ച് ഒന്നിന് പൊതുജനങ്ങള്‍ക്കായി തുറക്കും

February 29, 2024
0

അബുദബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍ മാര്‍ച്ച് ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. വെള്ളിയാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്ന് നല്‍കുമെന്ന് ക്ഷേത്രം അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 14നാണ് നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 15 മുതല്‍ 29 വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കും വിഐപി അതിഥികള്‍ക്കും ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നു, ക്ഷേത്ര ദര്‍ശനം

Continue Reading
റമദാന്‍ 2024; ഗ്ലോബല്‍ വില്ലേജിലെ പുതിയ സമയക്രമം പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx World
1 min read
97

റമദാന്‍ 2024; ഗ്ലോബല്‍ വില്ലേജിലെ പുതിയ സമയക്രമം പ്രഖ്യാപിച്ചു

February 29, 2024
0

ദുബായ്: എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ റമദാന്‍ മാസത്തില്‍ സന്ദര്‍ശകര്‍ക്കായുള്ള പ്രവേശന സമയം പ്രഖ്യാപിച്ചു. വൈകിട്ട് ആറ് മണിമുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ് ഗ്ലോബല്‍ വില്ലേജ് തുറന്ന് പ്രവര്‍ത്തിക്കുക. ഗ്ലോബല്‍ വില്ലേജിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇഫ്താര്‍ വിരുന്നും റമദാന്‍ സൂക്കുകളുമായി റമദാന്‍ തീമിലായിരിക്കും ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നത്. നോമ്പുതുറ സമയത്തെ അറിയിക്കുന്ന പരമ്പരാ​ഗത രീതിയിലുള്ള പീരങ്കിയിൽ നിന്നും വെടിയുതിർക്കുന്നതും ​ഗ്ലോബൽ വില്ലേജിൽ ഉണ്ടായിരിക്കും. പ്രധാന വേദികളില്‍ അറബിക്

Continue Reading