ഉത്സക്കാലവും പുതുവര്‍ഷവും; സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
Kerala Kerala Mex Kerala mx National
1 min read
77

ഉത്സക്കാലവും പുതുവര്‍ഷവും; സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

December 23, 2023
0

ഉത്സക്കാലവും പുതുവര്‍ഷവും കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് അധിക നികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ സാമൂഹിക ക്ഷേമ നടപടികള്‍ക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കുമായി 72,961.21 കോടി രൂപയുടെ അധിക നികുതി വിഹിതമാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് കേരളത്തിന് 1404.50 കോടി രൂപയാണ് ലഭിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് താത്കാലിക ആശ്വാസമാണ് അധികനികുതി വിഹിതം. ഡിസംബര്‍ 11-ന് നല്‍കിയ നികുതി വിഹിതത്തിനും ജനുവരി 10-ന് നല്‍കേണ്ട നികുതി

Continue Reading
Kerala Kerala Mex Kerala mx National
1 min read
65

റിപ്പബ്ലിക് ദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് വിശിഷ്ടാതിഥിയാകും

December 23, 2023
0

2024-ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വിശിഷ്ടാതിഥിയാവും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഇമ്മാനുവേല്‍ മക്രോണ്‍ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കുമെന്ന് മക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തന്നെ ക്ഷണിച്ചതിന് നന്ദിയറിയിച്ച് മക്രോണ്‍ എക്‌സില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ, 75-ാം റിപ്പബ്ലിക്ക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു മുഖ്യാതിഥിയായി കേന്ദ്രം ക്ഷണിച്ചിരുന്നത്. ജനുവരിയില്‍ രാജ്യത്ത് എത്താനുള്ള അസൗകര്യം ചൂണ്ടിക്കാണിച്ചായിരുന്നു ബൈഡന്‍ പിന്മാറിയത്. ഇതിന് പിന്നാലെയാണ് കേന്ദ്രം മക്രോണിനെ

Continue Reading
ഗിഫ്റ്റ് സിറ്റിയെ മദ്യനിരോധനത്തില്‍ നിന്നും ഒഴിവാക്കി ഗുജറാത്ത് സര്‍ക്കാര്‍
Kerala Kerala Mex Kerala mx National
1 min read
61

ഗിഫ്റ്റ് സിറ്റിയെ മദ്യനിരോധനത്തില്‍ നിന്നും ഒഴിവാക്കി ഗുജറാത്ത് സര്‍ക്കാര്‍

December 23, 2023
0

ഗിഫ്റ്റ് സിറ്റിയെ മദ്യനിരോധനത്തില്‍ നിന്നും ഒഴിവാക്കി ഗുജറാത്ത് സര്‍ക്കാര്‍. ആഗോള ബിസിനസ്‌ ആവാസവ്യവസ്ഥയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരോധനത്തില്‍ നിന്നും ഗിഫ്റ്റ് സിറ്റിയെ ഒഴിവാക്കിയത്.ഗിഫ്റ്റ് സിറ്റിയിലുള്ള കമ്പനികളിലെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും മദ്യപിക്കാനുള്ള അനുമതിയും സ്ഥിര ജീവനക്കാരുടെ സാന്നിധ്യത്തില്‍ മദ്യപിക്കാനായി സന്ദര്‍ശകര്‍ക്ക് താത്കാലിക പെര്‍മിറ്റും ഇനി ലഭിക്കും. ഓസ്‌ട്രേലിയന്‍ ഡീക്കിന്‍ സര്‍വകലാശാലയുടെ ഓഫ്‌ഷോര്‍ കാമ്പസ് ഗിഫ്റ്റ് സിറ്റിയില്‍ തുറക്കുമെന്ന പ്രതീക്ഷയോടെ നടത്തുന്ന പത്താമത് ത്രിദിന ഗുജറാത്ത് സമ്മിറ്റ് തുടങ്ങുന്നതിന് മൂന്നാഴ്ച മുന്‍പാണ് നിരോധനം

Continue Reading
ജമ്മുകശ്മീരിൽ പൂഞ്ച് ,രജൗരി ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു
Kerala Kerala Mex Kerala mx National
1 min read
70

ജമ്മുകശ്മീരിൽ പൂഞ്ച് ,രജൗരി ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു

December 23, 2023
0

അഞ്ച് സൈനികരുടെ ജീവനെടുത്ത ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാസേനയുടെ വന്‍ തിരച്ചില്‍ തുടരുന്നതിനിടെ ജമ്മുകശ്മീരിലെ പൂഞ്ച് ,രജൗരി ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് രണ്ടുജില്ലകളിലെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചതായി അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂഞ്ചിലെ സൂരങ്കോട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ചത്.

Continue Reading
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സീതാറാം യെച്ചൂരി
Kerala Kerala Mex Kerala mx National
1 min read
74

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സീതാറാം യെച്ചൂരി

December 23, 2023
0

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചു. രാമക്ഷേത്ര നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്രയാണ് ജനുവരി 22-ന് നടക്കുന്ന പ്രതിഷ്ഠദിന ചടങ്ങിലേക്ക് സീതാറാം ​യെച്ചൂരിയെ ക്ഷണിച്ചത്. അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിലേക്കുള്ള ക്ഷണം സീതാറാം യെച്ചൂരി നിരസിച്ചതായി പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെയും ക്ഷണിച്ചിരുന്നു. സോണിയ ഗാന്ധി

Continue Reading
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കാനൊരുങ്ങി  കർണാടക സർക്കാർ
Kerala Kerala Mex Kerala mx National
0 min read
60

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കാനൊരുങ്ങി കർണാടക സർക്കാർ

December 23, 2023
0

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നതിന് കർണാടക സർക്കാർ ഉത്തരവൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതു സംബന്ധിച്ച് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന കർണാടകയിൽ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തിലാണ് വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മൈസൂരിൽ നടന്ന ഒരു പരിപാടിയിൽ സ്ത്രീകൾക്ക് ഹിജാബ് ധരിക്കുന്നതിന് തടസ്സമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. നിരോധനം പിൻവലിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടെന്ന വിധത്തിൽ അഭ്യൂഹങ്ങൾക്ക് ഈ പരാമർശം കാരണമായി. ബിജെപിയുടെയും വലതുപക്ഷ സംഘടനകളുടെയും വിമർശനം ശക്തമായിരുന്നു.

Continue Reading
എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ ബസ് എ350-900 വൈഡ് ബോഡി വിമാനം ഇന്ത്യയിലെത്തി
Kerala Kerala Mex Kerala mx National
1 min read
73

എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ ബസ് എ350-900 വൈഡ് ബോഡി വിമാനം ഇന്ത്യയിലെത്തി

December 23, 2023
0

എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ ബസ് എ350-900 വൈഡ് ബോഡി വിമാനം ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ എയര്‍ബസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറപ്പെട്ട VT-JRA എന്ന രജിസ്‌ട്രേഷനിലുള്ള വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 01:46-നാണ് ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇറങ്ങിയത്. ഇതോടെ രാജ്യത്ത് എ350 വിമാനം അവതരിപ്പിക്കുന്ന ആദ്യ എയര്‍ലൈനായിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ. യൂറോപ്യന്‍ കമ്പനിയായ എയര്‍ബസിന് 250 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറാണ് എയര്‍ ഇന്ത്യ നല്‍കിയത്. ഇതില്‍ ആദ്യവിമാനമാണ് ഇപ്പോള്‍

Continue Reading
ഗാർഹിക തൊഴിൽനിയമലംഘനം: ദുബായിൽ  153 തൊഴിലുടമകൾക്ക് പിഴ
Kerala Kerala Mex Kerala mx Pravasi
0 min read
89

ഗാർഹിക തൊഴിൽനിയമലംഘനം: ദുബായിൽ 153 തൊഴിലുടമകൾക്ക് പിഴ

December 23, 2023
0

ഗാർഹിക തൊഴിൽനിയമങ്ങൾ ലംഘിച്ചതിന് യു.എ.ഇ.യിലെ 153 തൊഴിലുടമകൾക്ക് 50,000 ദിർഹംവരെ പിഴചുമത്തിയതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അധികൃതർ അറിയിച്ചു. ഇവർ ഉടമസ്ഥരായ സ്ഥാപനങ്ങളിലെ തൊഴിലാളികൾ മറ്റുള്ളവർക്കുവേണ്ടി ജോലിചെയ്തതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുമായി സഹകരിച്ച് നടത്തിയ രണ്ടുമാസത്തെ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. ഗാർഹിക തൊഴിലാളികളെ അനധികൃതമായി ജോലിചെയ്യിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘സർട്ടിഫൈഡ് ഓട്ടിസം സെന്റർ’ പദവി ലഭിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
112

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘സർട്ടിഫൈഡ് ഓട്ടിസം സെന്റർ’ പദവി ലഭിച്ചു

December 23, 2023
0

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘സർട്ടിഫൈഡ് ഓട്ടിസം സെന്റർ’ പദവി ലഭിച്ചു.ഈ പദവി ലഭിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ദുബായ്. നിശ്ചയദാർഢ്യമുള്ളവർക്കായി നല്ല യാത്രാനുഭവങ്ങൾ നൽകുന്നതിന് വിമാനത്താവളം സ്വീകരിച്ച നടപടികളിലൂടെയാണ് ചരിത്രപരമായ നേട്ടം കൈവരിച്ചത്. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകാനുള്ള പ്രതിബദ്ധതയാണ് നേട്ടത്തിൽ പ്രതിഫലിക്കുന്നതെന്ന് ദുബായ് വിമാനത്താവളങ്ങളുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മാജിദ് അൽ ജോകർ പറഞ്ഞു. യു.എ.ഇ. വിഷൻ 2021, ദുബായ് പ്ലാൻ 2021 എന്നിവയ്ക്ക് അനുസൃതമായി ലോകത്തിലെ മുൻനിര

Continue Reading
അബുദാബിയിൽ വിസാ അപേക്ഷകൾക്കായി പുതിയ മെഡിക്കൽ പരിശോധനാകേന്ദ്രം പ്രവർത്തനമാരംഭിച്ചു
Kerala Kerala Mex Kerala mx Pravasi
0 min read
97

അബുദാബിയിൽ വിസാ അപേക്ഷകൾക്കായി പുതിയ മെഡിക്കൽ പരിശോധനാകേന്ദ്രം പ്രവർത്തനമാരംഭിച്ചു

December 23, 2023
0

അൽ മരിയ ദ്വീപിലെ ഗലേറിയയിൽ വിസാ അപേക്ഷകൾക്കായി പുതിയ മെഡിക്കൽ പരിശോധനാകേന്ദ്രം പ്രവർത്തനമാരംഭിച്ചു.അബുദാബി പൊതുജനാരോഗ്യ കേന്ദ്രവുമായി (എ.ഡി.പി.എച്ച്.സി.) സഹകരിച്ചാണ് പുതിയ ഡിസീസ് പ്രിവൻഷൻ ആൻഡ് സ്‌ക്രീനിങ് സെന്റർ ആരംഭിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ എ.ഡി.പി.എച്ച്.സി. ഡയറക്ടർ ജനറൽ മത്തർ സഈദ് അൽ നുഐമി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. പ്രീമിയം, ഫാസ്റ്റ് ട്രാക്ക്, റെഗുലർ എന്നിങ്ങനെ വിവിധ സേവനങ്ങൾ പുതിയ കേന്ദ്രത്തിലൂടെ നൽകുമെന്നറിയിച്ചിട്ടുണ്ട്.

Continue Reading