ആത്മകഥാ പുസത്കത്തിൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയെന്ന് ആരോപണം; സിബി മാത്യൂസിനെതിരെ കേസ് നിലനില്‍ക്കുമെന്ന പരാമര്‍ശത്തിന് സ്റ്റേ
Ernakulam Kerala Kerala Mex Kerala mx
1 min read
50

ആത്മകഥാ പുസത്കത്തിൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയെന്ന് ആരോപണം; സിബി മാത്യൂസിനെതിരെ കേസ് നിലനില്‍ക്കുമെന്ന പരാമര്‍ശത്തിന് സ്റ്റേ

June 21, 2024
0

കൊച്ചി: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ പ്രഥമദൃഷ്ടാ കേസ് നിലനിൽക്കുമെന്ന സിംഗിൾ ബെഞ്ച് പരാമർശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിബി മാത്യൂസിന്‍റെ നിർഭയം എന്ന ആത്മകഥാ പുസത്കത്തിൽ സൂര്യനെല്ലി പെൺകുട്ടിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയെന്നായിരുന്നു ആരോപണം. സൂര്യനെല്ലി കേസിലെ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്ന കെ കെ ജോഷ്വയാണ് സിബി മാത്യുസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. സിംഗിൾ ബെഞ്ച് നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ സിബി മാത്യൂസിനെതിരെ കേസ് എടുത്തതായി സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ

Continue Reading
‘സർക്കാർ പുതപ്പ് മൂടി ഒളിക്കണ്ട, ഇതൊന്നും നിസ്സാരമല്ല’; കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നൈ ഹൈക്കോടതി
Kerala Kerala Mex Kerala mx National
1 min read
50

‘സർക്കാർ പുതപ്പ് മൂടി ഒളിക്കണ്ട, ഇതൊന്നും നിസ്സാരമല്ല’; കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നൈ ഹൈക്കോടതി

June 21, 2024
0

ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെന്നൈ ഹൈക്കോടതി .’സർക്കാർ പുതപ്പ് മൂടി ഒളിക്കണ്ട, ഇതൊന്നും നിസ്സാരമല്ല’.ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നഷ്ടമായത് മനുഷ്യജീവനുകളാണ്.ദുരന്തത്തിൽ എന്ത് നടപടിയാണ് സർക്കാർ എടുത്തതെന്ന് കൃത്യമായി കോടതിയെ അറിയിക്കണം.അനധികൃതമദ്യം ഒഴുകുന്ന വഴി എങ്ങനെ എന്ന അന്വേഷണ റിപ്പോർട്ടുകൾ കണ്ടിരുന്നു.ഇതിലെല്ലാം സർക്കാരിന് എന്ത് മറുപടിയാണ് നൽകാനുള്ളതെന്നും കോടതി ചോദിച്ചു.കള്ളക്കുറിച്ചി ദുരന്തം സിബിഐ അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. 2023-ൽ വിളുപുരത്തും ചെങ്കൽപ്പേട്ടിലുമുണ്ടായ വിഷമദ്യദുരന്തത്തിൽ

Continue Reading
അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ; ഡൽഹി ഹൈക്കോടതി
Kerala Kerala Mex Kerala mx National
0 min read
51

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ; ഡൽഹി ഹൈക്കോടതി

June 21, 2024
0

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ഡൽഹി ഹൈക്കോടതി. ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി അടിയന്തരമായി കേൾക്കുമെന്നും കോടതി അറിയിച്ചു. ഹർജി കേൾക്കുന്നത് വരെയാണ് താത്കാലിക സ്റ്റേ നൽകിയിരിക്കുന്നത്.

Continue Reading
മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു
Cinema Kerala Kerala Mex Kerala mx
1 min read
50

മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു

June 21, 2024
0

ആലപ്പുഴ: മലയാള ചലച്ചിത്ര സംവിധായകന്‍ വേണുഗോപൻ രാമാട്ട് അന്തരിച്ചു. അറുപത്തി ഏഴ് വയസായിരുന്നു. ചേർത്തല കടക്കരപ്പള്ളി സ്വദേശിയാണ്. സംസ്കാരം ഇന്ന് രാത്രി 8.30നു വീട്ടുവളപ്പിൽ നടക്കും. മലയാളത്തിന്‍റെ പ്രശസ്ത സംവിധായകന്‍ പി. പദ്മരാജന് ഒപ്പം സഹ സംവിധായകന്‍ ആയി പ്രവര്‍ത്തിച്ച ആളാണ് വേണുഗോപൻ. പത്ത് വര്‍ഷം ആയിരുന്നു അദ്ദേഹം പദ്മരാജന് ഒപ്പം ഉണ്ടായിരുന്നത്. മുന്തിരി തോപ്പുകൾ, നൊമ്പരത്തി പൂവ്, ഇന്നലെ, സീസൺ, ഞാൻ ഗന്ധർവ്വൻ എന്നിങ്ങനെ നിരവധി സിനിമകളിൽ സഹസംവിധായകനായി

Continue Reading
ഭാര്യക്കൊപ്പം ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി
Kerala Kerala Mex Kerala mx World
0 min read
44

ഭാര്യക്കൊപ്പം ഹജ്ജിനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി

June 21, 2024
0

റിയാദ്: ഭാര്യക്കൊപ്പം സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഹജ്ജിനെത്തിയ മലപ്പുറം പെരിന്തൽമണ്ണ, കാര്യാവട്ടം സ്വദേശി അബ്ദുൽ ജലീൽ (63) മക്കയിൽ നിര്യാതനായി. ഹജ്ജ് നിർവഹിച്ച ശേഷം മക്കയിലെ താമസസ്ഥലത്ത് കഴിയുന്നതിനിടെയാണ് അന്ത്യം. കക്കാട്ടിൽ കുഞ്ഞാലൻകുട്ടി മാസ്റ്ററാണ് പിതാവ്. പെരിന്തൽമണ്ണയിലെ അൽ ജാമിഅ ഹജ്ജ് ഗ്രൂപ്പിലാണ് ഹജ്ജിനെത്തിയത്. മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ നാട്ടിലേക്ക് തിരിക്കാനിരുന്നതാണ്. മുമ്പ് പ്രവാസിയായിരുന്ന അദ്ദേഹം മസ്ക്കറ്റിലെ ഗൾഫാർ കമ്പനിയിൽ സീനിയർ ക്വാളിറ്റി മാനേജരായിരുന്നു. ഭാര്യ: സുമയ്യ മാട്ടുമ്മത്തൊടി,

Continue Reading
ഒ.ആര്‍ കേളുവിന് ദേവസ്വം വകുപ്പ് നല്‍കിയില്ല; പ്രതിഷേധവുമായി ആദിവാസി ഗോത്ര മഹാ സഭ
Kerala Kerala Mex Kerala mx Kozhikode
1 min read
36

ഒ.ആര്‍ കേളുവിന് ദേവസ്വം വകുപ്പ് നല്‍കിയില്ല; പ്രതിഷേധവുമായി ആദിവാസി ഗോത്ര മഹാ സഭ

June 21, 2024
0

കോഴിക്കോട്: ഒ.ആര്‍ കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി ആദിവാസി ഗോത്ര മഹാ സഭ.കെ രാധാകൃഷ്ണൻ മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ അദ്ദേഹം വഹിച്ചിരുന്ന ദേവസ്വം വകുപ്പ് പകരമെത്തുന്ന നിയുക്ത മന്ത്രി ഒ.ആര്‍ കേളുവിന് നല്‍കാത്തതിനെതിരെയാണ് ആദിവാസി ഗോത്ര മഹാ സഭ നേതാവ് എം ഗീതാനന്ദൻ രംഗത്തെത്തിയത്. ഒ.ആര്‍ കേളുവിന് ദേവസ്വം വകുപ്പ് നല്‍കാത്തത് സവര്‍ണ്ണരെ പ്രീണിപ്പിക്കാനാണെന്ന് ഗീതാനന്ദൻ ആരോപിച്ചു. സവർണ്ണ സംഘടന നേതാക്കൾ മുഖ്യമന്ത്രിയോട് വകുപ്പ് മാറ്റാൻ ആവശ്യപ്പെട്ടിരിക്കാം എന്നും

Continue Reading
കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി
Kerala Kerala Mex Kerala mx Palakkad
0 min read
46

കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി

June 21, 2024
0

പാലക്കാട്: കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. അ​ഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ ഫ്യൂസാണ് ഊരിയത്. നാല് മാസത്തെ വൈദ്യുതി കുടിശ്ശികയായ 53,201 രൂപയാണ് അടക്കാനുള്ളത്. 2500 ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തിക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്. എന്നാൽ മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്ക്കാൻ നടപടിയുണ്ടായാവാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അഗളി കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.

Continue Reading
നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം ബീഹാറിന് പുറത്തേക്കും നീളുന്നു; യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും നോട്ടീസ് അയച്ചു
Crime Kerala Kerala Mex Kerala mx National
0 min read
45

നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം ബീഹാറിന് പുറത്തേക്കും നീളുന്നു; യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും നോട്ടീസ് അയച്ചു

June 21, 2024
0

ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം ബീഹാറിന് പുറത്തേക്കും നീളുന്നു. യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിന് വിശദ റിപ്പോർട്ട് നൽകാൻ ബീഹാർ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് ഇന്നലെ അറിയിച്ചിരുന്നു.

Continue Reading
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി; ഹൃദയശസ്ത്രക്രിയയ്ക്കായി നേരത്തെ പ്രവേശിപ്പിച്ച 26 രോഗികളെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
37

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി; ഹൃദയശസ്ത്രക്രിയയ്ക്കായി നേരത്തെ പ്രവേശിപ്പിച്ച 26 രോഗികളെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചു

June 21, 2024
0

കണ്ണൂര്‍: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങി.ഹൃദയശസ്ത്രക്രിയയ്ക്കായി നേരത്തെ പ്രവേശിപ്പിച്ച 26 രോഗികളെ ശസ്ത്രക്രിയ നടത്താതെ തിരിച്ചയച്ചു. കാത് ലാബിലെ ഫ്ലൂറോസ്കോപ്പിക് ട്യൂബ് കേടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ മുടങ്ങിയത്. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റ്, പേസ് മേക്കർ ഘടിപ്പിക്കൽ എന്നിവയാണ് മുടങ്ങിയത്.ആറുമാസമായി ബൈപ്പാസ് ശസ്ത്രക്രിയക്കുള്ള രണ്ട് ഓപ്പറേഷൻ തിയറ്ററുകളും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, വിദേശത്തുനിന്ന് ട്യൂബ് എത്തിക്കാൻ നടപടി തുടങ്ങിയെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Continue Reading
കോഴിക്കോട് പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി; രണ്ട് പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു
Kerala Kerala Mex Kerala mx Kozhikode
1 min read
39

കോഴിക്കോട് പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി; രണ്ട് പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു

June 21, 2024
0

കോഴിക്കോട്: പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. കുളിരാമുട്ടി പുളിക്കുന്നത്ത് സുന്ദരന്‍(62), കമുകിന്‍തോട്ടത്തില്‍ ജോണ്‍(62) എന്നിവരണ് മരിച്ചത്. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് ഭാഗത്താണ് ഇന്ന് രാവിലെ 9.45ഓടെ അപകടം ഉണ്ടായത്. കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കടയുടെ ഒരു ഭാഗം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. ലോറിയുടെ മുന്‍വശവും പൂര്‍ണമായി തകര്‍ന്നു. കടയില്‍ സാധനം വാങ്ങാനെത്തിയ ആള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്കും

Continue Reading