Your Image Description Your Image Description

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയിലെ തീപിടിത്തo ഉണ്ടായ സംഭവത്തിൽ ഉടമ പൊലീസിന്റെ പിടിയിലായി. ഈസ്റ്റ് ഡല്‍ഹിയിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തിലാണ് ഉടമയായ നവീന്‍ കിച്ചിയെ ഡല്‍ഹി പൊലീസ് പിടികൂടുകയായിരുന്നു . അപകടത്തിൽ ഏഴ് നവജാത ശിശുക്കളാണ് വെന്തുമരിച്ചത് . ആ സംഭവത്തില്‍ ആരോഗ്യ സെക്രട്ടറിയോട് ഡല്‍ഹി സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് . അതേസമയം കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടികൾ എടുക്കണമെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു .

അപകടo നടന്ന സ്ഥലത്ത് പരിശോധിച്ചപ്പോൾ ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നായിരുന്നു പറഞ്ഞത് പിന്നീട് സമഗ്രമായി അന്വേഷിച്ചപ്പോൾ ആശുപത്രിയിൽ എന്‍ഒസി ഇല്ലായിരുന്നു എന്ന് തെളിഞ്ഞതോടെ ഉടമയെ കസ്റ്റഡിയിൽ എടുക്കാൻ തീരുമാനിക്കുകയായിരുന്നു . എന്നാൽ എഫ് ഐ ആറിൽ പറയുന്നത് അശ്രദ്ധമൂലം സംഭവിച്ച മരണങ്ങള്‍ എന്നാണ്. ഈ സംഭവത്തിൽ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു. ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം നടന്നത് . അപ്പോൾ 12 നവജാത ശിശുക്കളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് കുട്ടികളെ രക്ഷപെടുത്തിയിരുന്നു .

 

 

Leave a Reply

Your email address will not be published. Required fields are marked *