Your Image Description Your Image Description

കായംകുളം: കായംകുളത്ത് 14കാരനെ മര്‍ദ്ദിച്ച് കേസില്‍ ജാമ്യത്തിലിറങ്ങിയ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു.കായംകുളത്തെ ബിജെപി നേതാവ് മനോജ് ആലമ്പള്ളിലാണ് വീട്ടില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു .കഴിഞ്ഞ ദിവസമാണ് 14 കാരനെ മര്‍ദ്ദിച്ച കേസില്‍ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . തുടർന്ന് ആ കേസില്‍ മനോജ് ജാമ്യത്തിൽ പുറത്തിറങ്ങിയതായിരുന്നു. കാപ്പില്‍ പിഎസ് നിവാസില്‍ ഷാജിയുടെ മകന്‍ ഷാഫിക്ക് മര്‍ദ്ദനമേറ്റ കേസിലായിരുന്നു മനോജിനെ പോലീസ് അറസ്റ്റ് ചെയ്തത് .

വീട്ടിലെ പട്ടിണി മൂലം ആക്രിസാധനങ്ങള്‍ സൈക്കിളില്‍ വില്‍ക്കാനായി കൊണ്ടുപോകുമ്പോൾ ഇവ മോഷ്ടിച്ചെന്ന് പറഞ്ഞ് മനോജ് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു ഇതേ തുടര്‍ന്നായിരുന്നു മനോജിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *