Your Image Description Your Image Description

പൂനെ: പോർഷെ കാർ കൊച്ചുമകന് വേണ്ടിയുള്ള മുത്തച്ഛന്റെ പിറന്നാൾ സമ്മാനം എന്ന് വെളിപ്പെടുത്തൽ .മെയ് 19ന് പൂനെയിൽ വച്ച് പോർഷെ കാർ ഉപയോഗിച്ച് രണ്ട് ഐടി ഉദ്യോ​ഗസ്ഥരുടെ മരണത്തിന് കാരണമായ കാർ മുത്തച്ഛൻ കൊച്ചുമകന് സമ്മാനമായി നൽകിയാതായിരുന്നു. 17 വയസ്സുകാരൻ ഓടിച്ച പോർഷെ കാർ ഇടിച്ചായിരുന്നു രണ്ടു ഐടി ഉദ്യോ​ഗസ്ഥർ മരണപ്പെട്ടത് . എന്നാൽ അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവർ എന്നുള്ള വാർത്ത വന്നിരുന്നു. .പിന്നീട് ഡ്രൈവറെ വ്യാജമൊഴി നൽകാൻ ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്‌തതിന് മുത്തച്ഛനെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു .

ഡ്രൈവറായ ഗംഗാറാമിനെ വീട്ടിൽ വച്ച് തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി എന്നാണ് പരാതിയിൽ പറയുന്നത് . . പ്രതിയായ കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാണിച്ച് വാഹനം ഓടിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ . എന്നാൽ കുട്ടിയുടെ മുത്തച്ഛൻ ഡ്രൈവറായ ഗംഗാറാമിനെ കുറ്റക്കാരനാക്കി വിഷയം കൈകാര്യം ചെയ്യാനാണ് മുത്തച്ഛൻ ശ്രമിച്ചതെന്ന് പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞിരുന്നു.

അഗർവാളിൻ്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൃത്രിമം നടന്നിട്ടുണ്ടെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നത് . മെയ് 28 വരെ കുട്ടിയുടെ മുത്തച്ഛൻ പൊലീസ് കസ്റ്റഡിയിൽ തുടരും എന്നാണ് സൂചന .

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *