Your Image Description Your Image Description

തിരുവനന്തപുരം: കരമന അഖില്‍ കൊലക്കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് നടത്തുന്നതിനിടെ അഖിലിന്റെ കുടുംബം രോഷാകുലരായി. തന്റെ മകനെ കൊന്നവരെ മരണംവരെ തൂക്കിക്കൊല്ലണമെന്നും . ഒരുകാരണവശാലും ഇവന്മാരെ പുറത്തിറങ്ങാന്‍ അനുവദിക്കരുത് എന്നും വേറൊരു കുടുംബത്തിനും ഈ ഗതി വരരുതെന്നും അഖിലിന്റെ പിതാവ് പറയുന്നത് .

പ്രതികൾക്ക് നേരെ തെളിവെടുപ്പ് നടക്കുന്ന സമയത്ത് ശാപവാക്കുകളുമായി കുടുംബവും സമീപവാസികളുമെല്ലാം എത്തിയിരുന്നു.

മെയ് 20നാണ് റിമാന്‍ഡിലായിരുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഒന്നാം പ്രതി വിനീഷ് രാജ്, രണ്ടാം പ്രതി അഖില്‍ അപ്പു, മൂന്നാം പ്രതി സുമേഷ് നാലാം പ്രതി അനീഷ്, അഞ്ചാം പ്രതി കിരണ്‍ കൃഷ്ണന്‍, ആറാം പ്രതി അരുണ്‍ ബാബു പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയ ഹരിലാല്‍, അഭിലാഷ് എന്നിവരെയാണ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

മെയ് 10-ന് വൈകിട്ടോടെ പ്രതികൾ ചേർന്ന് കരുമം ഇടഗ്രാമത്തില്‍വെച്ച് അഖിലിനെ കമ്പിവടികൊണ്ട് മാരകമായി അടിച്ചും സിമന്റ് കട്ട പലതവണ ശരീരത്തിലേക്കിട്ടുമാണ് ക്രൂരമായി കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട അഖിലും പ്രതികളും തമ്മില്‍ ഏപ്രില്‍ 26-ന് പാപ്പനംകോട് ബാറില്‍ തര്‍ക്കം ഉണ്ടാവുകയും അതിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നീൽ എന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ പ്രതികൾ 2019-ലെ അനന്തു വധക്കേസിൽ ഉള്‍പ്പെട്ടവരാണ്.

Leave a Reply

Your email address will not be published. Required fields are marked *