Your Image Description Your Image Description

തിരുവല്ല : നിരണം താറാവു ഫാമിൽ പക്ഷിപ്പനി ബാധ ഉള്ളതായിലഭിച്ച വിവരത്തിന്റെ അടിസ്ഥനത്തിൽ താറാവ് കർഷകർ ആശങ്കയിലാണ്. രോഗം ബാധിച്ച താറാവുകളെ മൃഗസംരക്ഷണ വകുപ്പിലെ ദ്രുതകർമ സേനാംഗങ്ങളെത്തി കൊന്നുകളഞ്ഞു . ഫാമിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും കൊല്ലാൻ ഇന്നലെ തന്നെ ജില്ലാ കലക്ടർ വിളിച്ചു ചേർ‌ത്ത യോഗത്തിൽ തീരുമാനമായിരുന്നു . എന്നാൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധി ഇൻഫെക്ടഡ് സോണായും പത്തുകിലോമീറ്റർ ചുറ്റളവ് സർവൈവൽ സോണായും പ്രഖ്യാപിച്ചിരുന്നു. ഇൻഫെക്ടഡ് സോണിൽ ഉൾപ്പെടുന്ന പക്ഷികളെയും കൊല്ലുക എന്നതാണ് പ്രധനമായുള്ള ലക്ഷ്യം .

സംസ്ഥാനത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ഏക താറാവു വളർത്തൽ കേന്ദ്രമാണ് നിരണo .നാലായിരത്തിലേറെ താറാവുകളാണ് ഫാമിൽ ഉള്ളത് . ഒരാഴ്ച മുമ്പാണ് ഫാമിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തത് . രോഗബാധ ഉണ്ടെന്ന് സംശയിച്ച് ചത്ത താറാവുകളുടെ സാംപിളുകൾ ഭോപ്പാലിലെ പക്ഷിരോഗ നിർണയ ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് . കഴിഞ്ഞ ദിവസമാണ് പക്ഷിപ്പനി ഉള്ളതായി സ്ഥിരീകരിച്ച റിപ്പോർട്ട് പുറത്തുവന്നത് . അതോടെയാണ് രോഗബാധ പടരുന്നത് തടയാൻ താറാവുകളെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു . കഴിഞ്ഞ മാസം മാവേലിക്കര തഴക്കര, എടത്വ എന്നീ പ്രദേശങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു . ഇതും പക്ഷിപ്പനി ആകാം എന്നാണ് സംശയിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *