Your Image Description Your Image Description

പുത്തൻ ശോഭയിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്കായി പുതിയ കെട്ടിടങ്ങൾ ഉയരുന്നു. ഇരുവിഭാഗങ്ങളിലായി  രണ്ട്‌ കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത് . പുതിയ ഒപി ബ്ലോക്കിന്റെയും തീവ്രപരിചരണ വിഭാഗത്തിന്റെയും നിർമാണമാണ്‌ മുന്നേറുന്നത്‌. രണ്ട്‌ കെട്ടിടങ്ങളുടെയും പൈലിങ്‌ ജോലികളാണ്‌ ഇപ്പോൾ നടന്നകൊണ്ടിരിക്കുന്നത് .
ഒപി ബ്ലോക്കിന്റെ പൈലിങ്‌ ഈ മാസം അവസാനിക്കും . അതിനുശേഷം തീവ്രപരിചരണ വിഭാഗത്തിന്റെ ടെസ്റ്റ്‌ പൈൽ പൂർത്തിയാക്കും . രണ്ട്‌ ദിവസത്തിനുള്ളിൽ ഭാര പരിശോധനയ്‌ക്കായി ഭാരം കയറ്റും. 51,000 ചതുരശ്രയടി വിസ്തീർണത്തിൽ 23.75 കോടി രൂപ ചെലവഴിച്ചാണ് ജനറൽ ആശുപത്രിയിൽ പുതിയ തീവ്രപരിചരണ വിഭാ​ഗം ഒരുങ്ങുന്നത് . ഇതിന്റെ ആദ്യഘട്ടമായ ടെസ്റ്റ്‌ പൈൽ ആണ്‌ പൂർത്തിയായത്‌. നിർമാണം നടക്കുന്ന സ്ഥലം നിരപ്പാക്കുന്ന ജോലികളും ഇതോടെ പൂർത്തിയായി.
ഭാരപരിശോധന പൂർത്തിയാകുന്ന മുറയ്‌ക്ക്‌ ബാക്കി തൂണുകളുടെ പൈലിങ്ങും തുടങ്ങും. നാല് നിലകളായി നിർമിക്കുന്ന കെട്ടിടത്തിനു താഴെ പാർക്കിങ്, ആധുനിക ട്രോമാ കെയർ സൗകര്യങ്ങളോടെ അത്യാഹിത വിഭാഗം, ഐസൊലേഷൻ വാർഡ്, മൈനർ ഓപ്പറേഷൻ തീയറ്റർ, പ്ലാസ്റ്റർ റൂം, ഡോക്‌ടേഴ്‌സ് റൂം, നഴ്‌സസ് റൂം, ഫാർമസി എന്നിവയും നിർമിക്കും . ഇവ കൂടാതെ ഒന്നാം നിലയിൽ ഐസിയു, എച്ച്ഡിയു, ഡയാലിസിസ് യൂണിറ്റ്, ആർഎംഒ ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും രണ്ടാം നിലയിൽ ഐസൊലേഷൻ റൂം, ഐസൊലേഷൻ വാർഡ്, എമർജൻസി പ്രൊസീജിയർ റൂം, ഡോക്‌ടേഴ്‌സ് റൂം, രോഗികൾക്കും ജീവനക്കാർക്കും വേണ്ടിയുളള ഡൈനിങ് റൂം എന്നിവയും കൂടി ഒരുക്കും

 

 

Leave a Reply

Your email address will not be published. Required fields are marked *