Your Image Description Your Image Description

ശബരിമല : അടുത്ത തീർഥാടനകാലം മുതൽ അരവണയിൽ ഏലയ്ക്ക ഉൾപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു . അതിന് വേണ്ടി 12,000 കിലോ ഏലയ്ക്ക വാങ്ങും. 2023 ജനുവരി 11 മുതൽ ഏലയ്ക്ക ചേർക്കാതെയായിരുന്നു അരവണ തയാറാക്കിയിരുന്നത് . 2022–23 തീർഥാടനകാല സമയത്ത് ഏലയ്ക്കയിൽ അളവിൽ കൂടുതൽ കീടനാശിനിയുടെ അളവ് കണ്ടതിനെ തുടർന്ന് ഹൈകോടതി അരവണയുടെ ഉപയോഗം തടഞ്ഞിരുന്നു .

പിന്നീട് 6,65,159 ഡപ്പി അരവണ വിൽക്കാൻ സാധിക്കാതെ ദേവസ്വം ബോർഡിന് 6,65,15,900 രൂപയുടെ നഷ്ടമുണ്ടായി. തുടർന്ന് ഹൈക്കോടതി വിധിക്കെതിരെ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 350 കിലോ വരുന്ന ഒരു കൂട്ട് അരവണയിൽ 720 ഗ്രാം ഏലക്കാ ചേർക്കുന്നതെന്നും 200 ഡിഗ്രി സെൽഷ്യസ് ചൂടിൽ തയാറാക്കുന്നതിനാൽ .കീടനാശിനിയുടെ അളവ് ഉണ്ടാകില്ലെന്നുമായിരുന്നു ബോർഡിന്റെ വാദം

 

Leave a Reply

Your email address will not be published. Required fields are marked *