Your Image Description Your Image Description

പയ്യനാമൺ : പയ്യനാമൺ ജംക്‌ഷനിൽ വെള്ളക്കെട്ട് ഒഴുവാക്കാൻ നടപടിയില്ല .പയ്യനാമൺ ജംക്‌ഷനിൽ നിന്നും പെരിഞൊട്ടയ്ക്കൽ റോഡിലേക്ക് പത്തുവർഷത്തിലധികമായി ചെളിവെള്ളം കൊണ്ട് നിറഞ്ഞു നിൽക്കുന്ന റോഡിൽ യാത്രസൗകര്യത്തിൽ പരിഹാരം കാണാതെ അധികൃതർ. നിലവിൽ‌ രണ്ടു വശങ്ങളിലും വെള്ളമൊഴുകിപ്പോകാനുള്ള സൗകര്യo ഇല്ലാത്തതാണ് പ്രധാനകാരണം .

ആയതിനാൽ കാൽനടക്കാർക്കും സ്കൂൾ കുട്ടികൾക്കും ഉൾപ്പെടെ ദുരിതത്തിലായി .മറ്റ് വാഹനങ്ങൾ വന്നാൽ പോലും വഴിമാറി നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് .റോ‍ഡ് വികസനത്തിന്റെ ഭാഗമായി ജംക്‌ഷൻ മുതൽ ഇരുവശത്തും ഓട നിർമിച്ചു റോഡ് ഉയർത്തി നിർമിച്ചെങ്കിൽ മാത്രമേ ഈ ദുരിതത്തിന് പരിഹാരം ഉണ്ടാകൂ .കോന്നി പഞ്ചായത്തിലെ 7, 8, 9 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡയതിനാൽ പയ്യനാമൺ ജംക്‌ഷനിൽ നിന്ന് മച്ചിക്കാട് വഴി പെരിഞൊട്ടയ്ക്കലേക്കുള്ള 2 കിലോമീറ്ററിൽ അരക്കിലോമീറ്ററാണ് കൂടുതൽ തകർച്ചയുള്ളത് .

ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോ‍ഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നു അതേസമയം മുഖ്യമന്ത്രിയുടെ നവകേരള സ‌ദസ്സിൽ വരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് വിവരം.

 

Leave a Reply

Your email address will not be published. Required fields are marked *