Your Image Description Your Image Description

കൊ​ല്ലം: നാ​ട​ക ന​ട​നും ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ആ​ല​പ്പി ബെ​ന്നി (ബെ​ന്നി ഫെ​ര്‍​ണാ​ണ്ട​സ്-72) അ​ന്ത​രി​ച്ചു. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​യാ​യി​രു​ന്നു.

ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം.  പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാണ് മരണം സംഭവിച്ചത് .

എം.​ജി. സോ​മ​ന്‍, ബ്ര​ഹ്‌​മാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം തോ​പ്പി​ല്‍ രാ​മ​ച​ന്ദ്ര​ന്‍പി​ള്ള​യു​ടെ കാ​യം​കു​ളം കേ​ര​ളാ തി​യ​റ്റേ​ഴ്‌​സി​ലൂ​ടെ​യാ​ണ് നാ​ട​ക രം​ഗ​ത്തെ​ത്തി​യ​ത്. പി​ന്നീ​ട് സെ​യ്ത്താ​ന്‍ ജോ​സ​ഫി​ന്‍റെ ആ​ല​പ്പി തി​യ​റ്റേ​ഴ്‌​സ്, കാ​യം​കു​ളം പീ​പ്പി​ള്‍ തി​യ​റ്റേ​ഴ്‌​സ്, കൊ​ല്ലം യൂ​ണി​വേ​ഴ്‌​സ​ല്‍ എ​ന്നീ സ​മി​തി​ക​ളു​ടെ നാ​ട​ക​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

അ​ഞ്ഞൂ​റോ​ളം ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ള്‍​ക്ക് സം​ഗീ​തം പ​ക​ര്‍​ന്നു. വി. ​സാം​ബ​ശി​വ​ന്‍റെ ക​ഥാ​പ്ര​സം സം​ഘ​ത്തി​ല്‍ ഹാ​ര്‍​മോ​ണി​സ്റ്റാ​യി ക​ഥാ​പ്ര​സം​ഗ വേ​ദി​ക​ളി​ലെ​ത്തി​യ ബെ​ന്നി എം.​എ​സ്.​ബാ​ബു​രാ​ജി​ന്‍റെ സ​ഹാ​യി​യാ​യി ച​ല​ച്ചി​ത്ര രം​ഗ​ത്തും പ്ര​വ​ര്‍​ത്തി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *