Your Image Description Your Image Description

കൊച്ചി: കോതമംഗലത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ഇന്ന് കോടതിയില്‍ ഹാജരാവും. കോതമംഗലം കോടതിയിലാണ് ഇരുവരും ഹാജരാവുക. പ്രതികളുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോതമംഗലം മജിസ്ട്രേറ്റ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്ഐആറിലും റിമാൻഡ് റിപ്പോർട്ടിലും വൈരുധ്യമുണ്ടെന്നുമാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്. എന്നാൽ കോതമംഗലത്ത് പ്രതിഷേധം നടത്തിയത് മനപ്പൂർവമാണെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. മൃതദേഹത്തോട് അനാദരവ് കാട്ടിയതും പൊതുമുതല്‍ നശിപ്പിച്ചതുമെല്ലാം ഗുരുതര കുറ്റമാണെന്നും പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും. സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം പരിശോധിച്ചായിരിക്കും കോടതി ജാമ്യത്തിന്‍റെ കാര്യത്തില്‍ അന്തിമ ഉത്തരവിറക്കുക.

നഴ്സിങ് സൂപ്രണ്ടിൻ്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്. അതേസമയം കോടതിയിൽ വിശ്വാസമുണ്ടെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു.കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് പൊലീസ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *