Your Image Description Your Image Description

കോഴിക്കോട്: കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ കോഴിക്കോട് കൂരാച്ചുണ്ടിൽ നാളെ യു.ഡി.എഫ്- എൽ.ഡി.എഫ് ഹർത്താൽ. കക്കയം സ്വദേശി പാലാട്ടിയിൽ എബ്രഹാം എന്ന അവറാച്ചനെയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.

സംഭവത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളജിൽ കോണ്‍ഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞു. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് ആംബുലൻസ് തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കക്കയത്ത് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഇ​തോ​ടെ സ്ഥ​ല​ത്ത് നേ​രി​യ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. കൂ​ടു​ത​ല്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ക​ര്‍​ഷ​ക​നെ ആ​ക്ര​മി​ച്ച കാ​ട്ടു​പോ​ത്തി​നെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട​ണം, മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ്ര​തി​ഷേ​ധം. തീ​രു​മാ​നം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി.

ഏ​ബ്ര​ഹാം സ്വ​ന്തം പു​ര​യി​ട​ത്തി​ൽ ജോ​ലി​ചെ​യ്തു കൊ​ണ്ടി​രു​ന്ന സ​മ​യ​ത്ത് കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ക്ക​യം ഡാ​മി​ന് സ​മീ​പ​ത്ത് ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടു​പോ​ത്തി​ന്‍റെ ശ​ല്ല്യം ഉ​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *