Your Image Description Your Image Description

ന്യൂ­​ഡ​ല്‍​ഹി: മി​ല്‍­​മ ഭ​ര­​ണം പി­​ടി­​ക്കു­​ക­​യെ­​ന്ന ഉ­​ദ്ദേ­​ശ്യ­​ത്തോ​ടെ സ​ര്‍­​ക്കാ​ര്‍ കൊ­​ണ്ടു­​വ­​ന്ന ക്ഷീ­​ര­​സ­​ഹ​ക­​ര­​ണ സം­​ഘം ബി​ല്‍ രാ­​ഷ്­​ട്ര­​പ­​തി ദ്രൗപതി മുർമു ത­​ള്ളി. സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രി­​ന് ക­​ന­​ത്ത തി­​രി​ച്ച­​ടി ന​ല്‍­​കു­​ന്ന­​താ­​ണ് രാ­​ഷ്ട്ര­​പ­​തി­​യു­​ടെ തീ­​രു­​മാ​നം. ക്ഷീരസംഘം സഹകരണ ബില്‍കൂടി തള്ളിയതോടെ ഏഴ് ബില്ലുകളില്‍ രാഷ്ട്രപതി തള്ളിയവയുടെ എണ്ണം നാലായി. ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്.

ക്ഷീരകർഷകരുടെ പ്രതിനിധികൾക്കല്ലാതെ അഡ്‌മിനിസ്‌ട്രേറ്റർക്ക് വോട്ടവകാശം നൽകുന്നതാണ് ബിൽ. ഇതേതുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിൽ രാഷ്ട്രപതിക്കയച്ചത്. മിൽമ പിടിക്കുകയെന്ന ലക്ഷ്യവുമായി ബിൽ കൊണ്ടു വരാൻ സിപിഎമ്മാണു മുൻകൈ എടുത്തതെന്ന് ആരോപണമുയർന്നിരുന്നു.

പ്രാ​ദേ​ശി​ക ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ അ​ഡ്മി​നി​സ്‌­​ട്രേ​റ്റ​ര്‍​ക്കോ, അ​ഡ്മി​നി​സ്‌­​ട്രേ​റ്റീ​വ് ക​മ്മി​റ്റി പ്ര​തി​നി​ധി​ക്കോ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടു ചെ​യ്യാ​ന്‍ അ​വ​കാ​ശം ന​ല്‍​കു­​ന്ന ബി​ല്ലാ­​ണ് നി­​യ​മ­​സ­​ഭ പാ­​സാ­​ക്കി­​യ­​ത്. ഇ­​തു​വ­​ഴി മി​ല്‍­​മ­​യു­​ടെ ഭ​ര­​ണം പി­​ടി­​ക്കാ­​മെ­​ന്നാ­​യി­​രു­​ന്നു സ​ര്‍­​ക്കാ­​രി­​ന്‍റെ ക­​ണ­​ക്കു­​കൂ​ട്ട​ല്‍. എ­​ന്നാ​ല്‍ ഇ­​വ​ര്‍­​ക്ക് വോ​ട്ട​വ​കാ​ശം ന​ല്‍​കാ​നു​ള്ള വ്യ​വ​സ്ഥ രാ​ഷ്ട്ര​പ​തി ബി​ല്ലി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ ഇ​ല്ലാ​താ­​കും.

ചാൻസലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ല്, സര്‍വകലാശാല നിയമ ഭേദഗതി ബില്ല്, വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സെര്‍ച്ച് കമ്മിറ്റിയിൽ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ല് എന്നിവയ്ക്ക് നേരത്തെ രാഷ്ട്രപതി അനുമതി നിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *