Your Image Description Your Image Description

ന്യൂയോർക്ക്: ലോകത്തെ സമ്പന്ന പട്ടികയിൽ ഒന്നാമനായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്കിനെ പിന്തള്ളിയാണ് ജെഫ് ബെസോസ് ധനികരുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തിയത്. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സ് പ്രകാരം 200.3 ബില്യൺ ഡോളർ ആണ് ജെഫ് ബെസോസിന്റെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള മസ്കിന്റേത് 197.7 ബില്യൺ ഡോളറാണ്. കഴിഞ്ഞ വർഷത്തെ ബെസോസിന്റെ സമ്പത്തിൽ നിന്നും 23 ബില്യൺ ഡോളറിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. അതേസമയം മസ്കിന്റെ സമ്പത്തിൽ നിന്ന് 31 ബില്യൺ ഡോളർ ഇടിവും ഉണ്ടായി. അതോടെയാണ് മസ്കിന് ലോകസമ്പന്നപ്പട്ടികയിലെ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടത്.

2021 ജനുവരിയിൽ 195 ബില്യൺ ഡോളർ ആസ്‍തിയുമായി ടെസ്‍ല മസ്ക് ബെസോസിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയിരുന്നു. അതിനുശേഷം ശേഷം വീണ്ടും ധനികരുടെ പട്ടികയിൽ ഒന്നാമതായിരിക്കുകയാണ് ബെസോസ്. . 2017 ലാണ് ബെസോസ് ആദ്യമായി ബ്ലൂംബെർഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.

ഇന്ത്യക്കാരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവർ യഥാക്രമം 11, 12 സ്ഥാനങ്ങളിലുണ്ട്. അംബാനിക്ക് 115 ബില്യൺ ഡോളറും അദാനിക്ക് 104 ബില്യൺ ഡോളറുമാണ് ആസ്തി.

Leave a Reply

Your email address will not be published. Required fields are marked *