Your Image Description Your Image Description

തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ജി. സരിത (46) എന്ന സ്ത്രീ ആണ് മരിച്ചത്. പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനുവാണ് സരിതയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സരിതയുടെ വീട്ടിലെത്തിയാണ് ബിനു പെട്രോളൊഴിച്ച് കത്തിച്ചത്. കൃത്യത്തിനിടെ പൊള്ളലേറ്റ പ്രതി കിണറ്റിൽ ചാടുകയും ചെയ്തിരുന്നു.

കേസിലെ പ്രതി ബിനു (50)വും ആശുപത്രിയിലാണ്. പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇയാളെയും ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. രാത്രി മേലെ കുണ്ടയത്തുള്ള വീട്ടിലെത്തി  സരിതയെ ബിനു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.ശേഷം ഇരുവരും തമ്മില്‍ സംസാരവും വാക്കേറ്റവും ആയി. ഇതിനൊടുവില്‍ കയ്യില്‍ കരുതിയിരുന്ന പെട്രോളെടുത്ത് സരിതയുടെ  ദേഹത്തൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

അഞ്ച് ലിറ്റർ പെട്രോൾ ഇയാൾ കൈയില്‍ കരുതിയിരുന്നു. സ്കൂട്ടറിൽ നിന്ന് വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തു. സരിതയും ബിനുവും പരിചയക്കാരാണ്. ആക്രമണത്തിലേക്ക് നയിച്ച കാരണം എന്താണെന്നു വ്യക്തമല്ല. സംഭവത്തില്‍ പോത്തൻകോട് പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *