Your Image Description Your Image Description

തിരുവനന്തപുരം: കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ്.

”ഇതിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. ജനപ്രതിനിധികൾ അടക്കം മോർച്ചറിയിൽ കയറി മൃതദേഹം ബലമായി എടുത്ത് കൊണ്ടുപോയി എന്നത് ഗൗരവ വിഷയമാണ്. ഇത് തെറ്റായ സന്ദേശം നൽകും. ജനപ്രതിനിധികൾ നിയമവ്യവസ്ഥയെ മാനിക്കണമെന്നും പി രാജീവ് പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തിൽ കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ് ഇന്ന് കൊല്ലപ്പെട്ടത്. 70 വയസുകാരിയെ കൂവ വിളവെടുക്കുന്നതിനിടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. എറണാകുളത്തുനിന്ന് പെരിയാർ വഴി ഇടുക്കിയിലേയ്ക്ക് ക‌ടന്ന കാട്ടാനയെ നാട്ടുകാർ തുരത്തിയിരുന്നു. ഇതിനിടെ ആന നേര്യമംഗലത്തേയ്ക്ക് കടന്നു.

 

ഇക്കാര്യങ്ങളറിയാതെ കൂവ പറിച്ചുകൊണ്ടുനിന്ന ഇന്ദിര കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഇന്ദിരയ്ക്ക് ഗുരുതര പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *