Your Image Description Your Image Description

 

തിരുവനന്തപുരം: വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. ക്രൈം ത്രില്ലെർ സിനിമ പോലെ എസ് എഫ് ഐ ആസൂത്രിതമായാണ് സിദ്ധാർത്ഥനെകൊലപ്പെടുത്തിയതെന്നും, എസ് എഫ് ഐയുടെ ഈ മനുഷ്യരഹിത പ്രവർത്തിയിൽ എന്തുകൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു. കേരള പൊലീസിൽ നിന്നും അന്വേഷണം കേന്ദ്ര ഏജൻസിക്കു കൈമാറണമെന്നും സുധാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആൻറണിക്കെതിരെ പരസ്യമായി പ്രതികരിച്ച പി സി ജോർജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് സുധാകരൻ പറഞ്ഞത്. ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. പാർട്ടി എല്ലാം മനസിലാക്കുന്നു. അനിൽ ആൻറണിയെ അറിയാത്ത ആരും കേരളത്തിൽ ഇല്ല. പൊതു പ്രവർത്തകർ സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫെയ്സ് ബുക്കിലൂടെ പറയുന്നവർക്കെതിരെ നടപടിയുണ്ടാകും. പി സി ജോർജ് ഇപ്പോൾ വന്നല്ലേയുള്ളൂ, നിലവിൽ നടപടിയെടുത്തത് വർഷങ്ങളായി പാർട്ടിയിലുള്ളവർക്കു നേരെയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാത്തതിന്റെ പേരിൽ സർക്കാരിനെയും ധനവകുപ്പിനെയും സുധാകരൻ ശക്തമായി വിമർശിച്ചു. കേന്ദ്രത്തിൽ നിന്ന് പണം കിട്ടാനുണ്ട് എന്ന് കള്ളക്കണക്ക് പറയാതെ ധനവകുപ്പ് മന്ത്രി രാജിവെച്ചു പുറത്തുപോകണമെന്നു പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. ബിജെപി സ്ഥാനാർഥി പട്ടിക പ്രഘ്യമാപിച്ചതിനു ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *