Your Image Description Your Image Description

തിരുവനന്തപുരം: അർഹതപ്പെട്ട ആനുകൂല്യങ്ങൾക്കായി നിലവിലുള്ള ഭരണകൂടങ്ങളോട് ചോദിക്കുന്നത് ഔദാര്യമല്ല, അവകാശമാണെന്ന് ഡോ.ശശി തരൂർ എംപി. ഇന്ത്യയിലെ കരകൗശല സംസ്കാരത്തിൽ ഒന്നാമത്തേതാണ് കളിമൺപാത്ര നിർമ്മാണ സംസ്കാരമെന്നും പ്രസ്തുത സംസ്കാരം സംരക്ഷിക്കേണ്ടതാണെന്നും സമുദായത്തിൻ്റെ ഉന്നതിക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരള മൺപാത്രനിർമ്മാണ സമുദായ സഭയുടെ (കെ എംഎസ് എസ് ) പതിനേഴാം സംസ്ഥാന സമ്മേളനത്തിന് ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻ്റ് ബി. സുബാഷ്ബോസ് ആറ്റുകാൽ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. കവി മുരുകൻ കാട്ടാക്കട, എഴുത്തുകാരി ബിന്ദു ടീച്ചർ ഡോ.പി.കെ.ശ്രീനിവാസൻ, പട്ടം സനിത്ത്, രാജേഷ് പാലങ്ങാട്ട്, സി.കെ.ചന്ദ്രൻ, ഡി.ശശിധരൻ എന്നിവർ പ്രസംഗിച്ചു.

വെറ്ററിനറി വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ്റെ ദാരുണമരണത്തിൽ ജ്യുഡീഷ്യൽ അന്വേഷണം വേണമെന്ന് സാംസ്കാരിക സമ്മേളനം ആവശ്യപ്പെട്ടു. നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥൻ സമുദായ അംഗം കൂടിയായിരുന്നു.

നാളെ രാവിലെ 11 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ പതാക ഉയർത്തുന്നതോടെ 17-ാം സംസ്ഥാന സംസ്ഥാന സമ്മേളനത്തിനു തുടക്കംകുറിക്കും. വൈകുന്നേരം 3 മണിക്ക് മ്യൂസിയം ജംഗ്ഷനിൽ നിന്നും പതിനായിരങ്ങളുടെ പ്രകടനം ഉണ്ടാവും. 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിൽ നടത്തുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, വി.ശിവൻകുട്ടി, എം. വിൻസെൻറ് എംഎൽഎ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് , അഡ്വ. കെ. സോമപ്രസാദ് എക്സ്എംപി, വി.ദിനകരൻ എക്സ്എംഎൽഎ തുടങ്ങിയ രാഷ്ട്രീയ സാമുദായിക നേതാക്കൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *