Your Image Description Your Image Description

തി­​രു­​വ­​ന­​ന്ത­​പു​രം: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ­​ല കാ­​മ്പ­​സി​ലെ വി​ദ്യാ​ര്‍­​ഥി സി­​ദ്ധാ​ര്‍­​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ എ­​സ്­​എ­​ഫ്‌­​ഐ­​ക്കെ­​തി­​രേ ആ­​ഞ്ഞ­​ടി­​ച്ച് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​ന്‍. എ­​സ്­​എ­​ഫ്‌­​ഐ­​ക്കാ​ര്‍ കാ­​മ്പ­​സു­​ക­​ളി​ല്‍ അ­​ഴി­​ഞ്ഞാ­​ടു­​ക­​യാ­​ണെ­​ന്ന് സ­​തീ­​ശ​ന്‍ വി­​മ​ര്‍­​ശി​ച്ചു.  പ്രതികളായ എസ്എഫ്ഐക്കാരെ രക്ഷിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നു. കോളജിലെ ഇടത് സംഘടന അധ്യാപകരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ക്രിമിനൽ സംഘങ്ങളെ അഴിഞ്ഞാടാൻ വിടുന്നത് മുഖ്യമന്ത്രിയെന്നും വി ഡി സതീശൻ വ്യക്തമാക്കി.

എ­​സ്­​എ­​ഫ്‌­​ഐ­ കാ­​മ്പ­​സു­​ക­​ളി​ല്‍ ഭീ­​തി­​യു­​ടെ അ­​ന്ത­​രീ­​ക്ഷം സൃ­​ഷ്ടി­​ക്കു­​ക­​യാ​ണ്. നിലവിൽ കേ­​ര­​ള­​ത്തി­​ലെ കാ­​മ്പ­​സു­​ക­​ളി­​ലേ­​ക്ക് കു­​ട്ടി​ക­​ളെ അ­​യ­​യ്­​ക്കാ​ന്‍ ര­​ക്ഷി­​താ­​ക്ക​ള്‍­​ക്ക് ഭ­​യ­​മാ​ണെന്നും സതീശൻ പറഞ്ഞു. സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ­​ര­​ണ­​ത്തി​ല്‍ സ​ര്‍­​ല­​ക­​ലാ­​ശാ­​ല­​യി­​ലെ ഡീ​നും പ്ര­​തി­​സ്ഥാ​ന­​ത്ത് നി​ല്‍­​ക്കു­​ന്ന ആ­​ളാ­​ണ്. ഇ­​ത് മൂ­​ടി­​വ­​യ്­​ക്കാ​ന്‍ ശ്ര­​മി­​ച്ച ഡീ­​നെ​യും മ​റ്റ് ചി­​ല അ­​ധ്യാ­​പ­​ക­​രു­​ടെ​യും പ­​ങ്ക് അ­​ന്വേ­​ഷി­​ക്ക­​ണം. ഇ​വ­​രെ സ്ഥാ­​ന­​ത്തു­​നി­​ന്ന് മാ­​റ്റി നി​ര്‍​ത്തി­​യ ശേ­​ഷം അ­​ന്വേ​ഷ­​ണം ന­​ട­​ത്ത­​ണ­​മെ​ന്നും സ­​തീ­​ശ​ന്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു.

ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ ഗവൺമെൻ്റും സിപിഐഎമ്മും പിന്തുണ നൽകുന്നു.ക്രിമിനലുകളെ ഒതുക്കിയില്ലെങ്കിൽ യുഡിഎഫും കോൺഗ്രസും ഞങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന വിദ്യാർത്ഥി സംഘടനകളും സമരത്തിലേക്ക് പോകും. എ­​സ്­​എ­​ഫ്‌­​ഐ­​യെ അ­​ക്ര­​മ­​ത്തി­​ന് പ്രേ­​രി­​പ്പി­​ക്കു​ന്ന­​ത് മു­​ഖ്യ­​മ­​ന്ത്രി­​യാ­​ണെ​ന്നും സ­​തീ­​ശ​ന്‍ വി­​മ​ര്‍­​ശി​ച്ചു. ന­​വ­​കേ­​ര­​ള സ​ദ­​സ് ന­​ട­​ക്കു­​മ്പോ​ള്‍ അ­​ഴി­​ഞ്ഞാ​ടി­​യ എ­​സ്എ­​ഫ്‌­​ഐ, ഡി­​വൈ­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത​ക­​രെ ര­​ക്ഷാ­​പ്ര­​വ​ര്‍­​ത്ത­​ക­​രെ­​ന്ന് വി­​ളി­​ച്ച് ന്യാ­​യീ­​ക­​രി­​ച്ച ആ­​ളാ­​ണ് മു­​ഖ്യ­​മ­​ന്ത്രി. എ­​സ്­​എ­​ഫ്‌­​ഐ ക്രി­​മി­​ന­​ലു​ക­​ളെ നി­​യ­​ന്ത്രി­​ച്ചി­​ല്ലെ­​ങ്കി​ല്‍ യു­​ഡി­​എ​ഫും കോ​ണ്‍­​ഗ്ര​സും അ­​തി­​ശ­​ക്ത​മാ­​യ സ­​മ­​ര­​ത്തി­​ലേ­​ക്ക് നീ­​ങ്ങു­​മെ​ന്നും സ­​തീ­​ശ​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *