Your Image Description Your Image Description

തി­​രു­​വ­​ന­​ന്ത­​പു­​രം: കേ­​ന്ദ്ര­​ത്തി​ല്‍ ­​നി­​ന്ന് 4000 കോ­​ടി രൂ­​പ ല­​ഭി­​ച്ച­​തോ­​ടെ സം​സ്ഥാ­​ന സ​ര്‍­​ക്കാ­​രി­​ന്‍റെ സാ­​മ്പ​ത്തി­​ക പ്ര­​തി­​സ­​ന്ധി­​ക്ക് താ­​ത്­​ക്കാ​ലി­​ക ആ­​ശ്വാ​സം. ഓ­​വ​ര്‍­​ഡ്രാ­​ഫ്­​റ്റി​ല്‍­​നി­​ന്ന് ട്ര​ഷ­​റി ക­​ര­​ക­​യ­​റി­​യ­​തോ­​ടെ ശ­​മ്പ​ളും പെ​ന്‍­​ഷ​നും വൈ­​കി​ല്ല. 2736 കോടി രൂപയുടെ നികുതി വിഹിതവും ഐജിഎസ്‌ടി വിഹിതവും ചേർന്നതാണ് ഈ 4000 കോടി രൂപ. ധനപ്രതിസന്ധി മറികടക്കാൻ മറ്റ് വഴികളും ധനവകുപ്പ് ആലോചിച്ചുവരികയാണ്.

കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. പണം ലഭിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി. ക­​ഴി­​ഞ്ഞ 14 ദി­​വ­​സ­​മാ­​യി ട്ര​ഷ­​റി ഓ­​വ​ര്‍ ഡ്രാ­​ഫ്­​റ്റി­​ലാ­​യ­​തോ­​ടെ ശ­​മ്പ­​ള​വും പെ​ന്‍­​ഷ​നും വൈ­​കു­​മെ­​ന്ന് ആ­​ശ­​ങ്ക­​യു­​ണ്ടാ­​യി­​രു​ന്നു. ഇ­​തി­​നി­​ടെ­​യാ­​ണ് വ്യാ­​ഴാ​ഴ്­​ച രാ­​ത്രി­​യോ­​ടെ­​യാ­​ണ് 4000 കോ​ടി­ രൂ­​പ കേ­​ന്ദ്ര­​ത്തി​ല്‍­​നി­​ന്ന് ല­​ഭി­​ച്ച­​ത്.

അതേ സമയം, പണലഭ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടിയിരിക്കുകയാണ്. സംസ്ഥാനസർക്കാരിന്റെ വായ്പാലഭ്യതയും കേന്ദ്രസർക്കാരിന്റെ ഫണ്ടും കുറഞ്ഞതിനാൽ മാർച്ചിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 22,000കോടി രൂപയിലധികം ആവശ്യമുണ്ടായിരുന്നു. 13,608കോടി ലഭ്യമാക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിരുന്നു. ബാക്കി തുക കണ്ടെത്താനാണ് ട്രഷറിയിലെ ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ കൂട്ടിയത്.

91 ദിവസം മുതൽ 180ദിവസം വരെ കാലാവധിയുള്ള ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തിൽ നിന്നും 7.5 ശതമാനമായി സംസ്ഥാന സർക്കാർ ഉയർത്തി. മാർച്ച് ഒന്ന് മുതൽ 25വരെ നടത്തുന്ന നിക്ഷേപത്തിനാണ് ഈ ആനുകൂല്യം. 90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനവും 181 ദിവസം മുതൽ 365 ദിവസംവരെയുള്ള നിക്ഷേപത്തിന് ആറ് ശതമാനവും ഒരുവർഷം മുതൽ രണ്ടുവർഷം വരെ ഏഴ് ശതമാനവും അതിന് മുകളിൽ 7.5 ശതമാനവുമാണ് നിലവിലെ നിരക്ക്. ഇതിൽ മാറ്റമില്ല

Leave a Reply

Your email address will not be published. Required fields are marked *