Your Image Description Your Image Description
ആലപ്പുഴ: അരൂര് ഗ്രാമപഞ്ചായത്തിന്റെ വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങള്ക്ക് വാട്ടര് ടാങ്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി വിതരണോദ്ഘാടനം നിര്ഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ഇ. ഇഷാദ് അധ്യക്ഷത വഹിച്ച ചടങ്ങില് സ്റ്റാന്ഡിങ് കമ്മിറ്റി അധ്യക്ഷരായ സീനത്ത് ശിഹാബുദ്ദീന്, നൗഷാദ് കുന്നേല്, അമ്പിളി ഷിബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെലീന മോള് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പി ബിജു, കവിതാ ശരവണന്, ജ്യോതിലക്ഷ്മി, സന്ധ്യാ ശ്രീജന്, സുമ, സിനി മനോഹരന്, സി.കെ പുഷ്പന് ഫിഷറിസ് ഓഫീസര് സിറില് തുടങ്ങിയവര് പങ്കെടുത്തു. 2023-24 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ 140 മത്സ്യത്തൊഴിലാളി കുടുംബങ്ങള്ക്കാണ് വാട്ടര് ടാങ്ക് വിതരണം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *