Your Image Description Your Image Description

തൂത്തുക്കുടി കുലശേഖരപട്ടണത്തെ ഐ.എസ്.ആർ.ഒ.യുടെ പുതിയ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന്റെ ശിലാസ്ഥാപനച്ചടങ്ങിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പരസ്യത്തെച്ചൊല്ലി ബി.ജെ.പി.യും ഡി.എം.കെ.യും തമ്മിൽ പോര്. തമിഴ്‌നാട് ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണൻ പ്രാദേശികപത്രങ്ങളിൽ നൽകിയ പരസ്യത്തിൽ ചൈനയുടെ പതാകയുള്ള റോക്കറ്റുകൾ ഇടംപിടിച്ചതാണ് തർക്കത്തിനുകാരണം. ശിലാസ്ഥാപനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് ചൂണ്ടിക്കാട്ടി ഡി.എം.കെ.യെ വിമർശിച്ചതോടെയാണ് പോരിന്റെ തുടക്കം.

വിക്ഷേപണകേന്ദ്രമടക്കമുള്ള പദ്ധതികളുടെ നിർമാണോദ്ഘാടനം നിർവഹിച്ചശേഷം തിരുനെൽവേലിയിൽ നടത്തിയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴാണ് മോദി ഈ വിഷയം ഉയർത്തിക്കാട്ടിയത്. ഐ.എസ്.ആർ.ഒ.യുടെ റോക്കറ്റിന്മേലുള്ള അവകാശം ചൈനയ്ക്കാണ് ഡി.എം.കെ. നൽകുന്നതെന്നും ഇതാണ് ഇവരുടെ ദേശസ്നേഹമെന്നും മോദി പരിഹസിച്ചു. പിന്നീട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും ഇതേറ്റുപിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *