Your Image Description Your Image Description

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താൻ ഭരണഘടനയിൽ പ്രത്യേക അധ്യായം എഴുതിച്ചേർക്കണമെന്ന് റിട്ട. ജസ്റ്റിസ് ഋതുരാജ് ആവസ്തി അധ്യക്ഷനായുള്ള ദേശീയ നിയമകമ്മിഷൻ കേന്ദ്രത്തോട് ശുപാർശ ചെയ്തേക്കും. ഒരുമിച്ചുള്ള വോട്ടെടുപ്പും പൊതു വോട്ടർപ്പട്ടികയും യാഥാർഥ്യമാക്കാനാണിത്.

നിയമസഭകളുടെ കാലാവധി സംബന്ധിച്ച ഭരണഘടനാവകുപ്പുകളെ മറികടക്കാനുള്ള വ്യവസ്ഥകളടങ്ങുന്നതാകും അധ്യായം. ചില സഭകളുടെ കാലാവധി അഞ്ചുവർഷത്തിൽനിന്ന് കൂട്ടേണ്ടിയോ കുറയ്ക്കേണ്ടിയോ വന്നേക്കാമെന്നതിനാലാണിത്.

Leave a Reply

Your email address will not be published. Required fields are marked *