Your Image Description Your Image Description

റ​മ​ദാ​നി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ആ​സ്വാ​ദ​ന​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ അ​നു​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ ദു​ബൈ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശ​ന സ​മ​യ​ക്ര​മ​വും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. റ​മ​ദാ​ൻ ദി​ന​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട്​ ആ​റു മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ടു​വ​രെ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കും.

നി​ല​വി​ൽ വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ അ​ർ​ധ​രാ​ത്രി​വ​രെ​​യെ​ന്ന സ​മ​യ​ക്ര​മ​മാ​ണ്​ മാ​റ്റി​യ​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക് വ്യ​ത്യ​സ്ത രു​ചി​ഭേ​ദ​ങ്ങ​ൾ ആ​സ്വ​ദി​ച്ച്​​ നോ​മ്പു തു​റ​ക്കാ​നും അ​തോ​ടൊ​പ്പം അ​ത്താ​ഴം വെ​ക്കാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യു​മാ​ണ്​ പു​തി​യ സ​മ​യ​ക്ര​മം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ലോ​ക​ത്തെ വി​വി​ധ ത​ര​ത്തി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും ക​ളി​ക്കോ​പ്പു​ക​ളും ഓ​ഫ​റു​ക​ളോ​ടെ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യു​ന്ന റ​മ​ദാ​ൻ വ​ണ്ടേ​ഴ്​​സ്​ സൂ​ക്കാ​ണ്​ മ​റ്റൊ​രു ആ​ക​ർ​ഷ​ണം. ഇ​മാ​റാ​ത്തി പൈ​തൃ​ക വി​പ​ണി​യു​ടെ മാ​തൃ​ക​യി​ൽ ആ​ഗോ​ള ഗ്രാ​മ​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്താ​ണ്​ സൂ​ക്ക്​ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *