Your Image Description Your Image Description

മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് അമിതവണ്ണം. ഭാരം കുറയ്ക്കുന്നതിന് വ്യായാമം കൂടുതൽ​ ​ഗുണം ചെയ്യും. സ്ത്രീകൾ പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. സ്ത്രീകൾ നിർബന്ധമായും ചെയ്യേണ്ട നാല് വ്യായാമങ്ങൾ…

നടത്തം…

നടത്തം ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. രക്താതിമർദ്ദം (ഉയർന്ന രക്തസമ്മർദ്ദം), ഉയർന്ന കൊളസ്ട്രോൾ, സന്ധികളിലും പേശികളിലും വേദന എന്നിവ അകറ്റുന്നതിനും സഹായിക്കുന്നു. ദിവസവും 30 മിനുട്ട് നേരം നടത്തം ശീലമാക്കുക.

യോഗ…
ചെറിയ പ്രായത്തിൽ തന്നെയുള്ള ഓർമ്മക്കുറവ്‌, പ്രായമാകുമ്പോൾ അൽഷിമേഴ്സ് സംഭവിക്കാനുള്ള സാധ്യത എന്നിവ ഇല്ലാതാക്കാൻ യോഗ സഹായിക്കും. ദിവസവും യോ​ഗ ചെയ്യുന്നത് ആർത്തവം ക്യത്യമാകാനും ​ഗുണം ചെയ്യും.

​സ്ക്വാറ്റ്സ്…

ശരീരഭാഗങ്ങൾക്ക് കൃത്യമായ ആകൃതി കൈവരാനും അമിതവണ്ണം ഒഴിവാക്കാനും സഹായിക്കുന്നതാണ് സ്ക്വാറ്റ്സ്. ശരീരത്തിലെ സെല്ലുലൈറ്റ്സിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതാണ് സ്ക്വറ്റ്സ്.

നൃത്തം…

മനോഹരമായ പാട്ടിനോടൊപ്പം നൃത്തം ചെയ്യുന്നത് മാനസികാരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഹൃദയത്തിൻറേയും രക്തധമനികളുടേയും ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല വ്യായാമമാണ് നൃത്തം. അതുകൊണ്ട് തന്നെ നൃത്തം ചെയ്യുന്നത് ഹൃദയാഘാതത്തിനും സ്ട്രോക്കിനുമുള്ള സാധ്യത കുറയ്‌ക്കുന്നു.

സൂര്യനമസ്കാരം…

ശരീരത്തിന്റെ എല്ലാം ഭാഗങ്ങൾക്കും വ്യായാമം ലഭിക്കുന്ന നല്ലൊരു യോഗാഭ്യാസമാണ് സൂര്യനമസ്‌കാരം. ഇത് ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കുന്നു. ശരീരത്തിലെ മുഴുവൻ മാംസപേശികളെയും നന്നായി സ്‌ട്രെച്ച് ചെയ്യാനും സൂര്യനമസ്‌ക്കാരം സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *