Your Image Description Your Image Description

ഷാർജയിൽ താമസിക്കുന്ന ഭൂരിഭാഗം പേരും സുരക്ഷയുടെ കാര്യത്തിൽ സംതൃപ്തർ. ഷാർജ പൊലീസ് 89,772 ഹൈടെക് നിരീക്ഷണ ക്യാമറകൾ എമിറേറ്റിൽ സ്ഥാപിച്ചതിന്‍റെ ഫലമായി തങ്ങൾ സുരക്ഷിതരാണെന്ന് ഷാർജ നിവാസികളിൽ 99.7 ശതമാനം പേരും പറയുന്നു. സുരക്ഷ നിലനിർത്താനുള്ള കഴിവിൽ 99.3 ശതമാനം ആളുകളും വിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, 99.1 ശതമാനം പേർ പൊലീസ് സ്റ്റേഷനുകളെ വിശ്വസിക്കുന്നുവെന്നും ഷാർജ പൊലീസ് പറഞ്ഞു.

ഷാർജയിലെ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നിരക്ക് കഴിഞ്ഞ വർഷം ഒരു ലക്ഷം പേർക്ക് 40 സംഭവങ്ങളായി കുറഞ്ഞുവെന്ന് മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ ഷാർജ പൊലീസ് തലവൻ മേജർ ജനറൽ സെയ്ഫ് അൽ സിരി അൽ ഷംസി പറഞ്ഞു. ‘സുരക്ഷിതവും സുസ്ഥിരവുമായ ഭാവിയിലേയ്ക്ക് ഒരുമിച്ച്’ എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *