Your Image Description Your Image Description

ഭാരതത്തെ വികസിത രാജ്യമാക്കുമെന്നുള്ള ദൃഢനിശ്ചത്തിലാണ് കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ദൃഢനിശ്ചയം പൂർത്തീകരിക്കാൻ തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമർപ്പിക്കുന്നു. വരുന്ന 25 വർഷത്തേയ്‌ക്കുള്ള അടിത്തറ പാകി കഴിഞ്ഞുവെന്നും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയ്‌ക്ക് 400 സീറ്റുകൾ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രിയിൽ 4900 കോടി രൂപയുടെ വികസന പദ്ധതികൾ അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഛത്രപതി ശിവാജി മഹാരാജിന്റെ നാടിനെ ഞാൻ നമിക്കുന്നു. ബാബാ സാഹെബ് അംബേദ്കറെയും ഞാൻ വണങ്ങുന്നു. 2019-ൽ എൻഡിഎ 350 കടന്നു. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസനത്തിന്റെ ഉത്സവത്തിൽ ചേരാൻ ഞാൻ എത്തിയപ്പോൾ രാജ്യത്ത് ഒന്നു മാത്രമാണ് പ്രതിധ്വനിക്കുന്നത്, ‘ഇത്തവണ എൻഡിഎ 400 നേടും’. ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള സ്ത്രീകൾ എത്തുന്നുണ്ട്”-അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *