Your Image Description Your Image Description

കിങ്​ സൽമാൻ പാർക്ക് പദ്ധതിക്കുള്ളിൽ നിർമിച്ച അബൂബക്കർ അൽസിദ്ദിഖ് തുരങ്കപാതയിലൂടെ വ്യാഴാഴ്​ച മുതൽ ഗതാഗതം ആരംഭിക്കും. മിഡിൽ ഈസ്​റ്റിലെ ഏറ്റവും നീളമേറിയ തുരങ്കമാണിത്​. പഴയ ടണലുകളെ ബന്ധിപ്പിച്ചാണ്​ പുതിയ ടണൽ നിർമിച്ചിരിക്കുന്നത്​. പാർക്ക്​ പദ്ധതിക്ക്​ കീഴിൽ പൂർത്തിയാക്കിയ ആദ്യത്തെ പാലവും തുരങ്കവുമാണിത്​.

2021ലാണ്​ നിർമാണം ആരംഭിച്ചത്​. പാർക്കി​െൻറ വടക്കുനിന്ന് തെക്കോ​ട്ടുള്ള റോഡിലേക്ക്​ നീളുന്ന തുരങ്കത്തിന്​ 2.430 കിലോമീറ്റർ നീളമുണ്ട്​. ഇതിൽ പുതുതായി നിർമിച്ചത്​ 1.590 കിലോമീറ്റർ നീളം ഭാഗമാണ്​​. ബാക്കി 840 മീറ്റർ ഭാഗം അബൂബക്കർ അൽസിദ്ദിഖ് റോഡിൽ നിലവിലുള്ള തുരങ്കത്തി​േൻറതാണ്​. രണ്ടിനെയും ഒറ്റ തുരങ്കമാക്കി വാഹന ഗതാഗതത്തിന്​ കൂടുതൽ സുഗമമാക്കുകയാണുണ്ടായത്​​.

Leave a Reply

Your email address will not be published. Required fields are marked *