Your Image Description Your Image Description

കർണാടകത്തിലെ വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെ ബോർഡുകളിൽ 60 ശതമാനം ഭാഗവും കന്നഡയിൽ എഴുതണമെന്ന നിയമം പ്രാബല്യത്തിൽ. നിയമസഭയും നിയമനിർമാണ കൗൺസിലും പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിട്ടശേഷം സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെ, വിവിധ സ്ഥാപനങ്ങളുടെ ബോർഡുകൾ മാറ്റിയെഴുതേണ്ടി വരും.

ബോർഡുകളുടെ മുകൾഭാഗത്ത് പകുതിയിലധികം ഭാഗം(60 ശതമാനം)കന്നഡയിൽ എഴുതിയതാകണമെന്നാണ് വ്യവസ്ഥ. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും വ്യവസ്ഥ ചെയ്യുന്നു. കന്നഡ ലാംഗ്വേജ് കോംപ്രിഹൻസീവ് ഡിവലപ്‌മെന്റ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ വ്യവസ്ഥകൾ നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *