Your Image Description Your Image Description

 കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കർണാടകത്തിൽനിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരായ മന്ത്രിമാരിൽ രണ്ടുപേർക്ക് കർണാടകത്തിലെ സുരക്ഷിത മണ്ഡലങ്ങൾ നൽകുമെന്നാണ് വിവരം. നിർമല കർണാടകത്തിൽനിന്നുള്ള രാജ്യസഭാംഗമാണ്. സംസ്ഥാനവുമായി നിരന്തരം ബന്ധപ്പെടുന്ന മന്ത്രിയുമാണ്. ജയശങ്കർ ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗമാണെങ്കിലും ബെംഗളൂരുവിൽ വിവിധ പരിപാടികൾക്കായി സ്ഥിരമായി എത്താറുണ്ട്.

നിർമലയും ജയശങ്കറും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇതിൽ കർണാടകവും പരിഗണിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മണ്ഡലം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയെങ്കിലും ഇരുവരും സംസ്ഥാനത്ത് മത്സരിച്ചേക്കുമെന്ന തരത്തിൽ ചർച്ചകൾ ശക്തമായി.

Leave a Reply

Your email address will not be published. Required fields are marked *