Your Image Description Your Image Description

ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഗ്രീസുമായി കൈകോർക്കാനൊരുങ്ങി കർണാടക സർക്കാർ. ഗ്രീക്ക് വിനോദസഞ്ചാരികളെ കർണാടകത്തിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

ഇതോടൊപ്പം കർണാടകത്തിലെ സിനിമാനിർമാതാക്കൾക്ക് ഇൻസെന്റീവ് നൽകി ഗ്രീസിൽ സിനിമാചിത്രീകരണം നടത്താനുള്ള സൗകര്യം ഗ്രീസ് സർക്കാരും ചെയ്യും. കഴിഞ്ഞദിവസം ഗ്രീസ് ഉപ വിദേശകാര്യമന്ത്രി കോസ്റ്റാസ് ഫ്രാഗ്‌കോഗിയാന്നിസ് കർണാടക വ്യവസായമന്ത്രി എം.ബി. പാട്ടീലുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.

ഷിപ്പിങ്ങിലും നാവികമേഖലയിലും ഗ്രീസിന്റെ ആഗോളനേതൃത്വം കണക്കിലെടുത്ത് ഈ മേഖലയിൽ സഹകരിക്കാനും കർണാടകം താത്പര്യം പ്രകടിപ്പിച്ചു. കാർഷിക-ഭക്ഷ്യസംസ്കരണം, ടൂറിസം, പുനരുപയോഗിക്കാവുന്ന ഊർജം തുടങ്ങിയ കാര്യങ്ങളിൽ കർണാടകവും ഗ്രീസും പല സമാനതകളുമുണ്ടെന്നും ഒലിവ് കൃഷി പോലുള്ള കാര്യങ്ങളിൽ ഗ്രീസിലെ വിദഗ്ധരിൽനിന്ന് പഠിക്കാൻ കർണാടകം ആഗ്രഹിക്കുന്നതായും എം.ബി. പാട്ടീൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *