Your Image Description Your Image Description

കോവിഡ് ബാധയ്ക്കുശേഷം ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവുമധികം ക്ഷതം നേരിട്ടത് ഇന്ത്യക്കാർക്കെന്ന് പഠനറിപ്പോർട്ട്. ഓക്സിജൻ രക്തത്തിലേക്ക് കടത്തിവിടുന്നതിനുള്ള ശ്വാസകോശത്തിന്റെ ശേഷി കുറയുന്നതാണ് കോവിഡനന്തര ശ്വാസകോശക്ഷതത്തിന്റെ പ്രധാന പ്രത്യാഘാതമെന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

ഇന്ത്യയിൽ തീവ്ര കോവിഡ് ബാധിച്ചവരിൽ 49.1 ശതമാനം കിതപ്പ് പോലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. യൂറോപ്പിൽ ഇത് 43 ശതമാനമാണ്. ചൈനയിൽ അതിലും കുറവാണ്. ഭൂരിപക്ഷംപേർക്കും ഒരുവർഷത്തിനകം ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണനിലയിലാവുന്നുണ്ടെങ്കിലും ചിലർക്ക് ജീവിതകാലംമുഴുവൻ പ്രശ്നം നേരിടുന്നു. കഠിനമായി കോവിഡ് ബാധിച്ച 207 പേരിലാണ് വെല്ലൂരിലെ ഗവേഷകർ പഠനം നടത്തിയത്. യൂറോപ്പിലും ചൈനയിലും നടന്ന സമാനഗവേഷണങ്ങളെ ഇതുമായി താരതമ്യംചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. പി.എൽ.ഒ.എസ്. ഗ്ലോബൽ പബ്ലിക് ഹെൽത്ത് ജേണലിലാണ് ഇതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *